Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 18:20 IST
Share News :
ആലുവ : പൊതുപ്രവർത്തകനെ ബസ്സ് ഇടിപ്പിച്ച് അപകട പെടുത്താൻ ശ്രമം
ആലുവായിൽ സ്വകാര്യ ബസ്സുകാരുടെ അഴിഞ്ഞാട്ടം തുടരുന്നു
വൈകുന്നേരം 4 മണിക്ക് ആലുവ പാലാരിവട്ടം റൂട്ടിൽ ഓടുന്ന സംറ എന്ന സ്വകാര്യ ബസ് യാത്ര പൂർത്തിയാക്കാതെ, ബാങ്ക് ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിവിട്ട് ട്രിപ്പ് അവസാനിച്ചത് ചോദ്യം ചെയ്ത ആലുവയിലെ പൊതുപ്രവർത്തകനായ യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തിയെയും, യാത്രക്കാരെയും ബസ്സ് ഇടിപ്പിച്ച് അപകടപെടുത്താൻ ശ്രമം .ബസ് ജീവനക്കാർ അനൂപിനെ കയ്യേറ്റം ചെയ്യാൻ ശ്രെമിക്കുകയും അസഭ്യം പറയുകയും ചെയ്യുകയും ബസ് മുന്നോട്ടെടുത്തു രണ്ടു തവണ ഇടിപ്പിക്കാൻ ശ്രെമിക്കുകയും ചെയ്തു. ആലുവയിൽ സ്വകാര്യ ബസ്സുകാർ തൊഴിലാളികൾ എന്ന പേരിൽ ഗുണ്ടകളെ ഇറക്കിയാണ് യാത്രക്കാരുടെ ചോദ്യം ചെയ്യലിനെ നേരിടുന്നത്. ഇതിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും ശക്തമായ നടപടി അധികൃതർ സ്വീകരിക്കുന്നില്ല.ഈ പ്രശ്നത്തിൽ ബസുകാർക്കെതിരെ ആലുവ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇനിയും ഇതു തുടർന്നാൽ ശക്തമായ മായ സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് ഇറങ്ങുമെന്ന് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് പി എച് അസ്‌ലം പറഞ്ഞു.
Follow us on :
More in Related News
Please select your location.