Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2024 08:36 IST
Share News :
കൊല്ലം: കൊല്ലത്ത് വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന യുവാക്കൾ കൊല്ലം ഈസ്റ്റ് പൊലീസിൻ്റെ പിടിയിലായി. പുനലൂർ നരിക്കൽ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിൻ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുമാസം കൊണ്ട് അറുപതിലധികം ബൈക്കുകളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം റെയിൽവേസ്റ്റേഷൻ പരിസരം, കെഎസ്ആർസിടി ബസ് സ്‌റ്റാൻഡ്, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ തുടങ്ങി പലയിടങ്ങളിൽ നിന്നാണ് സുബിൻ സുഭാഷും നിജിനും ചേർന്ന് ബൈക്കുകൾ മോഷ്ടിച്ചത്. പിന്നീട് ബൈക്കുകൾ പൊളിച്ച് പല ഭാഗങ്ങളാക്കി സമൂഹമാധ്യമങ്ങൾ വഴി വിൽക്കുന്നതായിരുന്നു ഇവരുടെ രീതി. സിസിടിവി ഇല്ലെന്ന് ഉറപ്പാക്കിയ സ്ഥലങ്ങളിലാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. തമിഴ്നാട്ടിലെ ആക്രി വ്യാപാരികൾക്കും പ്രതികൾ വാഹന ഭാഗങ്ങൾ വിൽക്കുകയാണ് പതിവ് .
Follow us on :
More in Related News
Please select your location.