Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2026 22:04 IST
Share News :
തലയോലപ്പറമ്പ് : ലോക കാൻസർ ദിനചാരണത്തിന്റെ ഭാഗമായി എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെയും തലയോലപ്പറമ്പ് സെന്റ് ജോർജ് സൺഡേ സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ കേശദാന ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 1 ന് രാവിലെ 9.30 ന് മോൻസ് ജോസഫ് എംഎൽഎ ക്യാമ്പ് ഉത്ഘാടനം ചെയ്യും. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. റവ.ഫാ. ആൽജോ കളപ്പുരക്കൽ മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത്
അംഗം ശിൽപ്പ സാജു, പള്ളി ട്രസ്റ്റിമാരായ തങ്കച്ചൻ കളമ്പുകാട്ട് , റിൻസൻ പന്നിക്കോട്ടിൽ, സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ തോമസ് സ്കറിയ അമ്പലത്തിൽ തുടങ്ങിയവർ പ്രസംഗിക്കും. അർബുദ അതിജീവിതർക്ക് ധരിക്കാനുള്ള വിഗ് നിർമ്മിച്ചു സൗജന്യമായി നൽകുന്നതിന് വേണ്ടി ക്യാമ്പിൽ തലമുടി ശേഖരിക്കും. കുറഞ്ഞത് 12 ഇഞ്ച് നീളമുള്ളതും നര ബാധിച്ചിട്ടില്ലാത്തതുമായ മുടിയാണ് ശേഖരിക്കുക. സന്നദ്ധരായ സുമസ്സുകൾക്ക് ക്യാമ്പിൽ വച്ച് മുടി ദാനം ചെയ്യാമെന്ന് ഇവടക വികാരി റവ.ഫാ ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അറിയിച്ചു. ഉച്ചക്ക് 12.30 ന് ക്യാമ്പ് സമാപിക്കും. താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. അന്വേഷണങ്ങൾക്ക് 98847 71406, 6238130299 നമ്പരുകളിൽ ബന്ധപ്പെടണം.
Follow us on :
Tags:
More in Related News
Please select your location.