Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 19:58 IST
Share News :
കോട്ടയം: സ്ത്രീ ശാക്തീകരണത്തിനും ബോധവത്കരണത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേംസാഗർ സത്യപ്രതിജ്ഞ ചെയ്തു.
സമീപകാലത്തുണ്ടായ പല തട്ടിപ്പുകേസുകളിലും ഇരയാക്കപ്പെട്ടവർ സത്രീകളാണ്. അങ്ങനെയുള്ള അബദ്ധങ്ങളിൽ പെടാതിരിക്കാൻ ബോധവത്കരിക്കുകയും നിയമസഹായം നൽകുകയും ചെയ്യും. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വികസന പദ്ധതികളുടെ പൂർത്തീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്നും അവർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിനെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. ബിന്ദു പൂച്ചെണ്ട് നൽകി അഭിനന്ദിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് അനുമോദന യോഗം സംഘടിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.