Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്ന യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കുക ; സി പി ഐ എം പോളിറ്റ് ബ്യൂറോ

08 Jan 2025 17:23 IST

Jithu Vijay

Share News :

ദില്ലി : യുജിസി കരട് ചട്ടങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണം. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നതാണ് യുജിസി കരട് ചട്ടങ്ങൾ. വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണർമാർക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കരട് അധികാരം നൽകുന്നു. 2025-ലെ ഡ്രാഫ്റ്റ് യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ റെഗുലേഷൻസിലെ വ്യവസ്ഥകളിൽ ഒന്ന് സർക്കാരിന് കീഴിലുള്ള സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. മൂന്നംഗ സെലക്ഷൻ കമ്മിറ്റിയും അതിൽ തന്നെ ചാൻസലറുടെ നോമിനി ചെയർപേഴ്സണെയും നിയമിക്കാനുള്ള അധികാരം ചാൻസലർക്ക് മാർഗരേഖ നൽകുന്നു. പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണർമാർ ഏകപക്ഷീയമായി പെരുമാറുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത് സംഭവിക്കുന്നതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ.


സെലക്ഷൻ കമ്മിറ്റിയിൽ ആരെയാണ് നിയമിക്കുന്നത് എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് യാതൊരു അഭിപ്രായവും ഉണ്ടാകില്ല. ഒറ്റയടിക്ക്, ഈ മാർഗ്ഗനിർദ്ദേശങ്ങൾ വഴി ഗവർണർമാർക്ക് ചാൻസിലർ എന്ന പദവി ഉപയോഗിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ സർവകലാശാലകളിലും കേന്ദ്രത്തിന് ഇഷ്ടമുള്ള വൈസ് ചാൻസലർമാരെ നിയമിക്കാം. ഈ കരട് ചട്ടങ്ങൾ ഭരണഘടനാപരമായ നിലപാടിനെ ലംഘിക്കുന്നു. ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ എല്ലാ ജനാധിപത്യ വിഭാഗങ്ങളും ഈ അപകടകരമായ വ്യവസ്ഥയെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Follow us on :

More in Related News