Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി നിർമ്മാർജ്ജനവുമായി വാർഡുകൾ തോറും ജനകിയ കൂട്ടായ്മ ഒരുങ്ങി.

21 Jun 2025 09:09 IST

UNNICHEKKU .M

Share News :


മുക്കം: ലഹരി നിർമ്മാർജനത്തിനായി അരീക്കോട് പഞ്ചായത്തിൽ വാർഡുകൾ തോറും ജനകീയ കൂട്ടായ്മകൾ രൂപികരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി. പ്രമുഖ സാമൂഹിക പ്രവർത്തകനും വർഷങ്ങളോളമായി ലഹരി വിരുദ്ധ ക്യാമ്പയിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയുമായ കെ. പി അഷ്‌റഫിന്റെ നേതൃത്വത്തിൽ അരിക്കോട് ടൗൺ കമ്മറ്റി (ആറാം വാർഡ്) രൂപീകരിച്ചാണ് ലഹരിയെന്ന മഹാവിപത്തിനെതിരെ വീണ്ടും നൂതന പദ്ധതികളുമായി പ്രവർത്തനം തുടങ്ങിയത്. . ഭാരവാഹികളായിഎൻ അബ്ദുറഹീം (പ്രസിഡൻ്റ് ) പി കെ. സാജിദ് (ജനറൽ സെക്രട്ടരി ) സി. മുനീർ (ട്രഷറർ).കെ.പി അശ്റഫ്. (കോ- ഓഡിനേറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു.സി. മുനീർ അധ്യക്ഷത വഹിച്ചു .റിട്ട: ഡി ഡി.ഇ പി. സഫറുള്ള ഉൽഘാടനം ചെയ്തു.

പ്രൊഫ. പി.കെ. നാസിർ, പി. സൈതു മുഹമ്മദ് മാസ്റ്റർ, എം. നാസിർ, പി കെ സാജിദ്, കെ.വി സുരേഷ്, പി കെ. സൈത്, സി. എ ലതീഫ്, എ.എ.നാസിർ, എൻ. അബ്ദുറഹീം എന്നിവർ സംസാരിച്ചു.പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും, ഏറനാട് മണ്ഡലത്തിലും ഈ ഉത്തമ മാതൃക വ്യാപിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യോഗം തീരുമാനിച്ച് പ്രവർത്തനം സജീവതയിലേക്ക് നീങ്ങി കഴിഞ്ഞു.

Follow us on :

More in Related News