Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2026 12:00 IST
Share News :
മസ്കറ്റ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. കോഴിക്കോട്, വടകര, പൊൻമേരി പറമ്പിൽ സ്വദേശി കീഴേത്തറ ഹൗസിൽ ഏറത്തന്റവിട ദിനേശ് കുമാർ മകൻ തെക്കേ മുറിയിൽ ദീപക് (38) ആണ് ഒമാനിലെ മസ്കറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായത്.
അൽ അൻസബ്, ഫലജ് അൽ ഷാമിൽ പ്രവർത്തിക്കുന്ന ഓഷ്യൻ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.
ദീപകിന്റെ ഭാര്യ കഴിഞ്ഞ ദിവസമാണ് നാട്ടിൽനിന്നും വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്.
അമ്മ: കിഴക്കേ മുറിക്കന്റവിട പ്രേമ.
ഭാര്യ: സുചിത്ര ചന്ദ്രൻ.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
Please select your location.