Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2026 20:18 IST
Share News :
തലയോലപ്പറമ്പ്: വടയാർ ഭൂതങ്കേരിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ക്ഷേത്രക്കുളം സി. കെ ആശ എം എൽ എ നാടിന് സമർപ്പിച്ചു. എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ. ഡി പ്രകാശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വടയാർ കിഴക്കെക്കര 133-ാം നമ്പർ എസ് എൻ ഡി പി ശാഖാ പ്രസിഡൻ്റ് എം. എസ് സനൽകുമാർ, സെക്രട്ടറി എൻ.ആർ മനോജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, വാർഡ് മെമ്പർ അമ്പിളി മായാത്മജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ,
മൈനർ ഇറിഗേഷൻ ഏ.ഇമാരായ കെ.സി മനോജ്, ദേവിക ചന്ദ്രൻ,ഡിമ്പിൾ
ജേക്കബ്ബ്, കെ.ആർ ചക്രപാണി, എം.കെ പങ്കജൻ, ശാഖാ വൈസ് പ്രസിഡൻ്റ് അഡ്വ.കെ.ആർ പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു. നവകേരളസദസ്സിലും കരുതലും കൈത്താങ്ങും പരിപാടിയിലും 133-ാം നമ്പർ എസ്എൻഡിപി ശാഖായോഗം ഭാരവാഹികളും ക്ഷേത്രം ഭാരവാഹികളും നൽകിയ അപേക്ഷകൾ പരിഗണിച്ച് ജലസേചനവകുപ്പ് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തിയത്. ചെളിയും മണ്ണും നീക്കം ചെയ്ത് 19 മീറ്റർനീളത്തിലും 14 മീറ്റർ വീതിയിലും രണ്ടരമീറ്റർ
താഴ്ചയിൽ നിന്നും ഭൂമിനിരപ്പുവരെ കരിങ്കല്ലുകെട്ടിയശേഷം ഒന്നേകാൽമീറ്റർ ഉയരത്തിൽ ചുറ്റുമതിലും തീർത്താണ് നിർമ്മാണം പൂർത്തീകരിച്ചത്.
2018-ലെ പ്രളയത്തിലാണ് ക്ഷേത്രക്കുളത്തിൻ്റെ വശങ്ങൾ ഇടിഞ്ഞത്. വൈക്കം, പാലാ മൈനർ ഇറിഗേഷൻ വകുപ്പിൻ്റെ മേൽനോട്ടത്തിലായിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നത്.
Follow us on :
Tags:
More in Related News
Please select your location.