Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികൾ സ്വപ്നം കാണട്ടെ, അവർക്ക് ചിറകു നൽകണം: പി.കെ. പാറക്കടവ്

13 Apr 2026 16:32 IST

NewsDelivery

Share News :

മേപ്പയൂർ: കുട്ടികൾ സ്വപ്നം കാണുന്നവരാണെന്നും ആ സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ അവർക്ക് നാം ചിറകുകൾ നൽകണമെന്നും പ്രശസ്ത എഴുത്തുകാരൻ പി.കെ. പാറക്കടവ് പ്രസ്താവിച്ചു. മേപ്പയൂർ സിറാജുൽ ഹുദ ഇംഗ്ലീഷ് സ്കൂൾ കെ.ജി. വിഭാഗം ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുരുന്നുകളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമാണ് വിദ്യാലയങ്ങളിലും വീടുകളിലും ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങ് മാനേജർ കൊച്ചേരി കുഞ്ഞബ്ദുള്ള സഖാഫി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുഹൈബ് കെ. അധ്യക്ഷത വഹിച്ചു. കെ.ജി. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെമന്റോകളും ചടങ്ങിൽ വിതരണം ചെയ്തു. മുഹമ്മദ് ഫർഹാൻ യുകെജി എ ഗ്രാറ്റിടൂഡ് ടോക്ക് നടത്തി.

മോറൽ സയൻസ് ഡിപാർട്ട്മെൻറ് ഹെഡ് ഹാഫിസ് സ്വാലിഹ് ഫൈസാനി

പി.ടി.എ. പ്രതിനിധി ഡോ. ഷമ്മാ അബ്ദുൽ ഖാദർ,ഹിസാന ആശംസകൾ നേർന്നു. അധ്യാപകരായ സലീന എ.കെ., ശാഫിയ, ഹസീബ, ഹസീന, സക്കിയ, ഷാഹിദ, ജസ്ന എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുൽ റഹീം കെ.കെ. സ്വാഗതവും കെ.ജി. വിഭാഗം മേധാവി സലീന ആർ.കെ. നന്ദിയും പറഞ്ഞു.

Follow us on :

More in Related News