Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ടൗൺ ഹാളിൽ വോയ്‌സ് ഓഫ് ഡിസേബിൾഡ് ലീഡേഴ്‌സ് മീറ്റിംഗും മാതൃദിനാഘോഷവും നടന്നു

18 May 2026 16:48 IST

Jithu Vijay

Share News :

​മലപ്പുറം : വോയ്‌സ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് മീറ്റിംഗും മാതൃദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മലപ്പുറം മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ അഡ്വ. റിൻഷി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന അമ്മമാരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, ഭിന്നശേഷി സൗഹൃദ യാത്രാ സാഹചര്യങ്ങളെക്കുറിച്ച് (Accessibility Awareness) ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലൂടെ യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയ വോയ്‌സ് ഓഫ് ഡിസേബിൾഡ് സംസ്ഥാന ജനറൽ സെക്രട്ടറി സൂരജിനെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.


​സംഘടനയുടെ ജില്ലാ പ്രസിഡന്റ് വേലായുധൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ഷഫീഖ് സ്വാഗതം പറഞ്ഞു. മലപ്പുറം സാമൂഹ്യനീതി ഓഫീസിലെ അബൂബക്കർ, വോയ്‌സ് ഓഫ് ഡിസേബിൾഡ് ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് രേഖ രാജ്പുത്, സംസ്ഥാന പ്രസിഡന്റ് നാസർ മനയിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അച്യുതൻ മാസ്റ്റർ, സംസ്ഥാന ട്രഷറർ രാജു ഉളിയന്നൂർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ​തുടർന്ന് നന്നമ്പ്ര ബ്ലോക്ക് സെക്രട്ടറി റസീനയുടെ നേതൃത്വത്തിൽ 'സ്റ്റോപ്പ്‌ വാർ' (Stop War) ക്യാമ്പെയ്ന്റെ ഭാഗമായി വിരലടയാള ഒത്തൊരുമ പ്രഖ്യാപനവും ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തോടെ പരിപാടികൾ അവസാനിച്ചു

Follow us on :

More in Related News