Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 15:55 IST
Share News :
വൈക്കം: അഞ്ച് മന- മറ്റം തോട്ടിൽ കട്ടമട പാലം മുതൽ തലവെട്ടി പാലം വരെയുള്ള ഭാഗത്ത് കടകലും പോളയും പിടിച്ച് ചെറുവള്ളങ്ങൾ പോലും പോകാൻ പറ്റാതെ അവസ്ഥയിലായതോടെ തോട് തെളിക്കൽ പ്രവർത്തി ആരംഭിച്ചു. ഇവിടങ്ങളിലെ നീരൊഴുക്ക് തടസ്സമായതിനെ തുടർന്ന് മലിനജലം കെട്ടികിടന്ന് സാംക്രമിക രോഗങ്ങളും മറ്റു പടരാനും സാധ്യത ഏറെയായിരുന്നു. വെച്ചൂർ പഞ്ചായത്തിൻ്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഹിറ്റാച്ചി ഉപയോഗിച്ച് നടത്തുന്ന തോടിന്റെ നവീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ .ആര്‍ ഷൈലകുമാർ നിർവഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്ജ്, പി.കെ മണിലാൽ, പഞ്ചായത്തംഗം ബിന്ദു രാജു, കൃഷി ഓഫീസർ ലിഡാ ജേക്കബ്, സിന്ധു, വിവിധ പാടശേര സമതി അംഗങ്ങളായ യു.ബാബു, വി. സുശീലൻ, വി.ടി അശോകൻ, ബിജു കൂട്ടുങ്കൽ, എസ്.ഡി ഷാജി, ടി.കെ ശശിധരൻ, ബിജു മിത്രംപള്ളി, അശോകൻ ഇടയാഴം, ടി.ഒ വർഗീസ്, പി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. വലിയപുതുക്കരി, അയ്യനാടൻ പുത്തൻകരി, ദേവസ്വംകരി, കട്ടമട,പന്നയ്ക്കാതടം, പുല്ലു പൊഴിചാൽ എന്നി പാടശേഖരങ്ങളില്‍ നിന്നുമുള്ളവരുടെ സഹായ സഹകരണങ്ങളും , ഗ്രാമ പഞ്ചായത്ത് വിഹിതവും സമാഹരിച്ചിട്ടാണ് നവീകരണ പ്രവർത്തനം നടത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.