Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് വി.ഡി. സതീശൻ ; ജൂണ്‍ 15 മുതല്‍ കെഎസ്‌ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

18 May 2026 17:40 IST

Jithu Vijay

Share News :

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നല്‍കിയ അഞ്ച് ഗ്യാരണ്ടികളില്‍ രണ്ടെണ്ണം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കെഎസ്‌ആർടിസി ബസില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആദ്യത്തെ മന്ത്രിസാഭാ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശാ വർക്കർമാർക്ക് മൂവായിരം രൂപയുടെ വർധനവ് വരുത്തി. അംഗൻവാടി ജീവനക്കാർക്കും പാചക തൊഴിലാളികള്‍ക്കും പ്രീ പ്രൈമറി ടീച്ചർമാർക്കും ആയിരം രൂപ വീതം വർധിപ്പിച്ചു.


Follow us on :

More in Related News