Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരുകൈകളും ബന്ധിച്ച് വൈക്കം വേമ്പനാട്ടു കായൽ നീന്തിക്കടക്കാൻ ഒരുങ്ങി ഏഴാം ക്ലാസ് വിദാർഥി.

26 Dec 2025 21:18 IST

santhosh sharma.v

Share News :

വൈക്കം: ഇരു കൈകളും ബന്ധിച്ച് വൈക്കം വേമ്പനാട്ട് കായലിലെ പതിനൊന്ന് കിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ് ഏഴാം ക്ലാസ് വിദാർഥി. പല്ലാരിമംഗലം പ്രണവം വീട്ടിൽ രാജീവ്, പ്രസീജ ദമ്പതികളുടെ മകനും പോത്താനിക്കാട് സെന്റ് സേവ്യഴ്സ് പബ്ലിക്ക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ കാശിനാഥാണ് ഉദ്യമത്തിന് ഒരുങ്ങുന്നത്. നാളെ (ഡിസംബർ 27) ശനിയാഴ്ച രാവിലെ 8ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള പതിനൊന്ന് കിലോമീറ്റർ ദൂരമാണ് 12 കാരൻ നീന്താൻ ഒരുങ്ങുന്നത്. കോതമംഗലം അക്വാടിക്ക് ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലായിരുന്നു ഇതിനായുള്ള പരിശീലനം പൂർത്തിയാക്കിയത്. നീന്തൽ പരിശീലകൻ ബിജു തങ്കപ്പനും പ്രോഗ്രാം കോർഡിനേറ്റർ എ.പി അൻസിലും ചേർന്ന് നടത്തുന്ന 32-ാമത്തെ വേൾഡ് റെക്കോർഡിനു വേണ്ടിയുള്ള സാഹസിക നീന്തൽ കൂടിയാണിത്. 

Follow us on :

More in Related News