Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോകകപ്പ് ഫുട്ബോൾ; ആവേശത്തിൻ്റെ ആരവം ഉയർത്തി തലയോലപ്പറമ്പിലെ ഫുട്ബോൾ പ്രേമികൾ.

09 Jun 2026 23:36 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഫുട്ബോൾ ലോകകപ്പ് മത്സരം തുടങ്ങും മുമ്പേ ആവേശത്തിൻ്റെ ആരവം ഉയർത്തി തലയോലപ്പറമ്പിലെ ഫുട്ബോൾ പ്രേമികൾ. അർജൻ്റീന ഫാൻസ് കോരിക്കലിൻ്റെ നേതൃത്വത്തിലാണ് തലയോലപ്പറമ്പ്-എഴുമാന്തുതുരുത്ത് റോഡിൽ കോരിക്കൽ പാലത്തിന് സമീപം കൂറ്റൻ ഫ്ളക്സ് സ്ഥാപിച്ച് അതിനുമുൻപിൽ അണിനിരന്ന് മത്സരത്തിന്റെ വീറും വാശിയും നെഞ്ചിലേറ്റി ആർപ്പുവിളികൾ നടത്തി ആവേശ തിമിർപ്പ് നടത്തിയത്. മെസ്സിയുടേയും അർജൻ്റീന ടീമിന്റേയും കടുത്ത ആരാധകരായ ഇവർ ഏകദേശം 20 അടിയോളം ഉയരമുള്ള ഫ്ളക്സ് സ്ഥാപിച്ചാണ് ഫുട്ബോൾ ലോകകപ്പിന് അഭിവാദ്യം അർപ്പിച്ചത്. കുട്ടികളും മുതിർന്നവരും ചേർന്നാണ് ഇതിന് വേണ്ട ക്രമീകരണങ്ങൾ സംഘടിപ്പിച്ചത്. 

അർജൻ്റീന ഇത്തവണയും കപ്പ് ഉയർത്തണം എന്നതാണ് ഇവർ ഏവരുടെയും ആഗ്രഹം.

Follow us on :

More in Related News