Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെട്ടിക്കാട്ട് മുക്ക് സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപ്പന ആരംഭിക്കുന്നു.

09 Jun 2026 19:11 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വെട്ടിക്കാട് മുക്ക് സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപ്പന ജൂൺ 12 മുതൽ ആരംഭിക്കുന്നു. തൊടുപുഴ ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട 1961 ചാത്തൻമല തേക്ക് പ്ലാന്റേഷനിൽ നിന്നും വെട്ടി ശേഖരിച്ച 65 വർഷം വളർച്ചയെത്തിയ തേക്ക് തടികളാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികൾ നിശ്ചിത വില ഒടുക്കി ലേലത്തിൽ പങ്കെടുക്കാതെ തന്നെ ഇവിടെ നിന്നും തടികൾ വാങ്ങാവുന്നതാണ്. ബന്ധപ്പെട്ട ലോക്കൽ ബോഡി അംഗീകരിച്ച ബിൽഡിംഗ് പ്ലാൻ, ബിൽഡിംഗ് പെർമിറ്റ്,അപേക്ഷകന്റെ പേരും വിലാസവും തെളിയിക്കുന്നതിന് ആധാർ,തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ,പാസ്സ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ കോപ്പിയും പാൻകാർഡും ഹാജരാക്കി അപേക്ഷകന് തടികൾ വാങ്ങാവുന്നതാണ്. ജൂൺ 12 മുതൽ 3 മാസത്തേയ്ക്കാണ് വിൽപ്പന നിശ്ചയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഡിപ്പോയിൽ നേരിട്ടോ ഫോൺ മുഖാന്തിരമോ ബന്ധപ്പെടാവുന്നതാണെന്ന് ഡിപ്പോ ഓഫീസർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് mob -

8547601572

Follow us on :

More in Related News