Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 23:17 IST
Share News :
വൈക്കം: വെള്ളൂരിൽ മോഷണവും തലയോലപ്പറമ്പിൽ മോഷണശ്രമവും നടന്നു. ചൊവ്വാഴ്ച പുലർച്ചെ 2നും 4.30 ഇടയിലാണ് മോഷണം നടന്നത്. തോനെല്ലൂരിൽ മൂന്ന് വീടുകളിൽ മോഷണശ്രമം നടന്നെങ്കിലും യാതൊന്നും നഷ്ട്ടപ്പെട്ടില്ല. വെള്ളൂരിൽ വീട്ടിലും സമീപത്തെ കടയിലുമാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് 24,700 രൂപയും സമീപത്തെ ഹോട്ടലിൽ നിന്ന് 5000 ത്തോളം രൂപയുമാണ് മോഷ്ടാക്കൾ അപഹരിച്ചത്. മെവെള്ളൂർ ഫെഡറൽ ബാങ്കിന് സമീപം മണികണ്‌ഠ ഹോട്ടലിലും ബാങ്കിന് പിൻ വശത്തുള്ള കിഴക്കേപറമ്പ് ഗോപാലകൃഷ്ണന്റെ വീട്ടിലുമാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെയാണ് വെള്ളൂരിലെ മോഷണം നടന്നത്.വീടിനുള്ളിൽ കയറിയ മോഷ്ടാക്കൾ മേശവലിപ്പ് തുറന്ന് ഉളളിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു.കടയുടെ വാതിൽ കുത്തി തുറന്നാണ് മോഷണം നടന്നത്. വീടിൻ്റെ വാതിൽ വീട്ടുകാർ അടക്കാൻ മറന്നുപോയെന്നാണ് മോഷ്ട്ടാക്കൾക്ക് സഹായകമായത്.
തോനെല്ലൂരിൽ ആക്കിക്കടവ് ഭാഗത്ത് പുത്തൻ പറമ്പിൽ സാബുവിൻ്റെ പുറക് വശത്തെ വാതിൽ തള്ളി മോഷ്ടാക്കൾ തുറന്നെങ്കിലും യാതൊന്നും നഷ്ട്ടപ്പെട്ടില്ല. സമീപത്തെ പഞ്ചമിയിൽ പുരുഷോത്തമൻ്റെ വീട്ടിൽ കയറിയെങ്കിലും ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതിനാൽ ശ്രമം ഉപേക്ഷിച്ച് മോഷ്ട്ടാക്കൾ കടന്നു. ചുരക്കാമറ്റം ശിവദാസിൻ്റെ വീട്ടിലും മോഷണശ്രമം നടന്നു. പോർച്ചിലെ ബൾബ് മോഷ്ട്ടാക്കൾ ഊരിമാറ്റിയ നിലയിലാണ്.സംഭവത്തിന് പിന്നിൽ ഒരെ മോഷണസംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. വെള്ളൂരിൽ മോഷ്ടാവ് കട തുറക്കുന്നതിൻ്റെ സിസി ടി വി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ
മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.ചൊവ്വാഴ്ച ഉച്ചയോടെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Follow us on :
Tags:
More in Related News
Please select your location.