Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

28 Dec 2025 17:02 IST

santhosh sharma.v

Share News :

വൈക്കം: സാമൂഹിക പ്രതിബദ്ധതയുള്ള യുവ തലമുറ രാഷ്ട്ര പുരോഗതിക്ക് അനിവാര്യമാണെന്നും സമുദായ സംഘടനകൾക്ക് ഇക്കാര്യത്തിൽ നിർണ്ണായക പങ്കു വഹിക്കുവാൻ കഴിയുമെന്നും വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു. താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾ, റാങ്ക് ജേതാക്കൾ, കലാ സാഹിത്യ നായകർ എന്നിവരെ അനുമോദിക്കാൻ ചേർന്ന പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് എൻ എസ് എസ് ഹെഡ് ഓഫീസിൽ നിന്നും അനുവദിച്ച വിദ്യാഭ്യാസ സഹായവും വിവിധ സ്‌ക്കോളർഷിപ്പ്, എൻഡോവ്മെൻ്റുകൾ എന്നിവയും വിതരണം ചെയ്തു. താലൂക്കിലെ 97 കരയോഗങ്ങളിൽ നിന്ന്‌ മുന്നൂറിലേറെ പേരെ യോഗത്തിൽ ആദരിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എൻ. മധു, ഹയർ സെക്കൻ്ററി പ്രിൻസിപ്പൾമാരായ എൻ. ബിന്ദു, ബി. കൃഷ്ണകുമാർ, വനിതാ യൂണിയൻ വൈസ് പ്രസിഡൻ്റ് ജയ രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. 



Follow us on :

More in Related News