Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരാട്ടെ നാഷണൽ ചാമ്പ്യൻഷിപ്പിൽ വൈക്കം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിക്ക് ബ്ലാക്ക് ബെൽറ്റ്.

28 Dec 2025 19:15 IST

santhosh sharma.v

Share News :

വൈക്കം: തൃശ്ശൂർ വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ശനിയാഴ്ച നടന്ന കരാട്ടെ നാഷണൽ ചാമ്പ്യൻഷിപ്പിൽ വൈക്കം സ്വദേശിയായ

വിദ്യാർഥിനി ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. ചെമ്പ് ബ്രഹ്മമംഗലം തടത്തിപ്പറമ്പിൽ സേതുലക്ഷ്മിയാണ് നേട്ടം കൈവരിച്ചത്. ബ്രഹ്മമംഗലം  എച്ച് എസ് എസ് & വിഎച്ച്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് സേതുലക്ഷ്മി. മരങ്ങാട്ടുപള്ളി കെ.എസ്.ഇ.ബി ഓവർസീയർ പി.ഗംഗകുമാർ, സ്മിത എസ്.നായർ ദമ്പതികളുടെ മൂത്ത മകളാണ് സേതുലക്ഷ്മി. സഹോദരി ജി.ശ്രീനന്ദ.

ബ്രഹ്മമംഗലം യോകോകൻ കരാട്ടെ ഇന്റർനാഷണൽ (ഷോട്ടോകൻ) സ്കൂൾ അംഗംമാണ് സേതു ലക്ഷ്മി.

Follow us on :

More in Related News