Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിനും 41 മഹോത്സവത്തിനും തുടക്കമായി.

22 Dec 2025 21:27 IST

santhosh sharma.v

Share News :

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിൽ 22-ാമത് ഭാഗവത സപ്താഹയജ്ഞത്തിനും 41 മഹോത്സവത്തിനും തുടക്കമായി. വൈകിട്ട് ചടങ്ങുകളുടെ ദീപ പ്രകാശനം ക്ഷേത്രം പ്രസിഡൻ്റ് കെ. പുരുഷോത്തമൻ നിർവ്വഹിച്ചു. വിഗ്രഹപ്രതിഷ്ഠ, ധ്വജാരോഹണം, ദീപാരാധന എന്നിവ നടന്നു. ആചാര്യ ചന്ദ്രിക മേനോൻ തൃപ്പൂണിത്തുറ മഹാത്മ്യ പ്രഭാഷണം നടത്തി. സഹാചാര്യർ രാജശേഖരൻ നായർ മുളക്കുളം, ചന്ദ്രൻ മേനോൻ തൃപ്പൂണിത്തുറ എന്നിവർ പങ്കെടുത്തു. ക്ഷേത്രം സെക്രട്ടറി വി.കെ. നടരാജൻ ആചാരി, വൈസ് പ്രസിഡൻ്റ് എസ്. ധനജയൻ, ട്രഷറർ കെ. ബാബു, പി.ആർ. രാജു, വി.ആർ. രാധാകൃഷ്ണൻ, എം.ടി. അനിൽ കുമാർ, അമ്മണി ശശി തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News