Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം സ്വദേശിയും പ്രശസ്ത സാഹിത്യകാരനും നാടകപ്രവർത്തകനുമായ പ്രൊഫ. ഓംചേരി എൻ. എൻ പിള്ള അന്തരിച്ചു.

22 Nov 2024 18:10 IST

santhosh sharma.v

Share News :

വൈക്കം: പ്രശസ്‌ത നാടകാചാര്യനും സാഹിത്യകാരനുമായ വൈക്കം സ്വദേശി ഓംചേരി എൻ. എൻ.പിള്ള അന്തരിച്ചു.

101 വയസായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം. ആകസ്മികം എന്ന കൃതിക്ക് 2020 കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ കേരളശ്രീ പുരസ്ക‌ാരവും ലഭിച്ചിട്ടുണ്ട്. 1951ലാണ് പിള്ള ഡൽഹിയിലെത്തുന്നത്. അനേകം കലാകാരന്മാർക്ക് ജന്മം നൽകിയ വൈക്കത്തിന് തീരാനഷ്ടമാണ് ഓം ചേരി എൻ.എൻ.പിള്ളയുടെ നിര്യാണത്തിലൂടെ സംഭവിച്ചിട്ടുള്ളത്. നാടകകൃത്ത് നോവലിസ്റ്റ്,സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ മലയാള സാഹിത്യത്തിന് നിരവധി സംഭാവനകൾ നൽകിയ മഹാപ്രതിഭയെ ആണ് ഓം ചേരിയുടെ വേർപാടിലൂടെ നഷ്ടമാകുന്നത്.

ദീർഘകാലമായി ഡൽഹിയിലാണ് താമസിക്കുന്നതെങ്കിലും വൈക്കവുമായുള്ള ബന്ധം ആഴത്തിൽ നിലനിർത്താൻ ഓം ചേരിക്ക് കഴിഞ്ഞിരുന്നു.വൈക്കത്ത് സാംസ്കാരിക പ്രവർത്തകരുമായി നിരന്തരം അദ്ദേഹം ബന്ധപ്പെടുകയും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

കലാസാഹിത്യ പ്രവർത്തനങ്ങൾക്കൊപ്പം ഡൽഹിയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നായകത്വം വഹിച്ചതും അദ്ദേഹമായിരുന്നു. മലയാളികളുടെ കൂട്ടായ്മകളിൽ നിറസാന്നിധ്യമായിരുന്നു ഓം ചേരി എൻ.എൻ.പിള്ള. ഓം ചേരിയുടെ നിര്യാണത്തിൽ സംസ്കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എം കെ ഷിബു അനുശോചനം രേഖപ്പെടുത്തി.


Follow us on :

More in Related News