Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jan 2025 11:48 IST
Share News :
കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ജനകീയ കൂട്ടായ്മയിൽ നടത്തുന്ന വൈദ്യർ മഹോത്സവം 2025ന്റെ ഭാഗമായി മാപ്പിള കലാ ക്വിസ് റിയാലിറ്റി ഷോ മത്സരം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 വയസ്സ് തികഞ്ഞ 30 മത്സരാർത്ഥികൾക്ക് അവസരം ലഭിക്കും. വാട്സാപ് സന്ദേശം മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പേര്, വിലാസം, പ്രായം, മൊബൈൽ നമ്പർ, എന്നിവ രേഖപ്പെടുത്തിയ അപേക്ഷ 9633 853925 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശമായി അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2.2.2025(ഫെബ്രുവരി 02)വൈകുന്നേരം അഞ്ചുമണി വരെ. തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾ 8.2.25 നു കൊണ്ടോട്ടി മാപ്പിള കലാ അക്കാദമിയിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് വൈദ്യർ അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി മുമ്പാകെ റിപ്പോർട്ട് ചെയ്യണം.
Follow us on :
Tags:
More in Related News
Please select your location.