Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2025 13:16 IST
Share News :
മുക്കം:മാവൂർ പഞ്ചായത്തിലെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത പ്രദേശ പ്രഖ്യാപനം നടത്തി. കഴിഞ്ഞ 15 വർഷമായി മാവൂരിൽ സജീവമായി പ്രവർത്തിച്ചുവരുന്ന മാവൂരിലെ ആദ്യത്തെ റസിഡൻസ് അസോസിയേഷനാണ് പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷൻ .
ഗവൺമെന്റിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെയും, മാവൂർ പഞ്ചായത്തിന്റെ നന്മയുള്ള ഗ്രാമം ശുചിത്വമുള്ള മാവൂർ എന്ന പരിപാടിയുടെയും ഭാഗമായി.,
അസോസിയേഷൻ പരിധിയിൽ ഉൾപ്പെടുന്ന 100 വീടുകളും പരിസരവും, അതുപോലെതന്നെ ഈ അസോസിയേഷൻ ഏരിയയിൽ വരുന്ന എല്ലാ പൊതുവഴികളും റോഡും,ഇടവഴികളും, തോടും പൂർണമായും പ്ലാസ്റ്റിക് - മാലിന്യമുക്തമാക്കി ശുചീകരിച്ച് സമ്പൂർണ്ണ മാലിന്യമുക്ത പ്രദേശമാക്കി മാറ്റി .. ശുചീകരണ പ്രവർത്തികൾ കാര്യക്ഷമമാക്കുന്നതിനും സമ്പൂർണ്ണമായി ശുചീകരിക്കുന്നതിനും വേണ്ടി, അസോസിയേഷൻ പ്രദേശത്തെ ആകെ നാല് ഏരിയകൾ ആയി തിരിക്കുകയു,നാല് കൺവീനർമാരുടെ നേതൃത്വത്തിൽ, എല്ലാ വീട്ടുകാരുടെയും സഹകരണത്തോടുകൂടിയാണ് ശുചീകരണ പ്രവർത്തികൾ നടത്തിയത്....
2024 ഒക്ടോബർ 13ന് ചേർന്ന ജനറൽബോഡിയിൽ വച്ച് മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തതോടെയാണ് പ്രവർത്തികൾ തുടങ്ങിയത്,
നാല് മാസം കൊണ്ട് നാല് ഘട്ടങ്ങളിലായി എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണത്തോടെയാണ് പ്രവർത്തികൾ പൂർത്തീകരിച്ചത്. 50 ചാക്ക് പ്ലാസ്റ്റിക് കുപ്പി തുടങ്ങിയ അജൈവമാലിന്യങ്ങൾ ശേഖരിച്ചു ഹരിത കർമ്മ സേനയ്ക്ക് കൈമാറി, കൂടാതെ എല്ലാ റോഡ്,ഇടവഴി,തോട്, പൊതുസ്ഥലങ്ങളിലടക്കമുള്ള കാടുകളും പടർപ്പും വെട്ടി വൃത്തിയാക്കി.
തുടർന്നും അസോസിയേഷൻ പ്രദേശം ഏരിയ കൺവീനർമാരുടെ നേതൃത്വത്തിൽ സ്ഥിരമായി മാലിന്യമുക്ത പ്രദേശമായി സംരക്ഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്സമ്പൂർണ്ണ മാലിന്യമുക്ത പ്രദേശം പ്രഖ്യാപനം. ഞായറാഴ്ച മാവൂർ ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ, അസോസിയേഷൻ പ്രസിഡണ്ട് സക്കറിയ ഇത്തിപറമ്പിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ,മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക് നിർവഹിച്ചത്., പഞ്ചായത്തിലെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത റെസിഡൻസ് അസോസിയേഷനുള്ളസർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.പ്രഖ്യാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് ഉദ്ഘാടനം ചെയ്തു, 10,11 വാർഡ് മെമ്പർമാരായ ജയശ്രീ ദിവ്യപ്രകാശ്,വാസന്തി വിജയൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിശാലക്ഷ്മി ടീച്ചർ ഒ.കെ. രാമദാസ് എന്നി സംസാരിച്ചു. തുടർന്ന് ശ്രീനിവാസൻ മാസ്റ്റർ ചെറുകുളത്തൂർ, *എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം* എന്ന വിഷയത്തിൽ ക്ലാസെടുത്തു. നേരത്തെ അസോസിയേഷൻ സെക്രട്ടറി കെ.രാമചന്ദ്രൻ പദ്ധതി നടത്തിപ്പിനെപറ്റി വിശദീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.