Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2025 17:36 IST
Share News :
മലപ്പുറം : വർഗീയ വംശീയ വിദ്വേഷ പ്രസ്താവനകൾ നിരന്തരം നടത്തി നാടിനെ അശാന്തിയിലേക്ക് തള്ളി വിടാൻ ശ്രമിക്കുന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നും, ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള ആസാദ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. സമാനമായ കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇദ്ദേഹം ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ വർഗീയ പരാമർശത്തിൽ ഹൈക്കോടതിയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കോട്ടയം മീനച്ചിൽ താലൂക്കിൽ നിന്ന് 400 ക്രിസ്ത്യൻ യുവതികൾ ലൗ ജിഹാദിൽ പെട്ടു എന്നാണ് കഴിഞ്ഞ ദിവസം പിസി ജോർജ് പ്രസംഗിച്ചത്. മുസ്ലിം ന്യൂനപക്ഷങ്ങളെ ബോധപൂർവ്വം അധിക്ഷേപിക്കുന്നതിനാണ് കേന്ദ്രസർക്കാരും ഹൈക്കോടതിയും തള്ളിക്കളഞ്ഞ ലൗ ജിഹാദ് വീണ്ടും വിവാദമാക്കുന്നതെന്നും, ക്രിസ്ത്യൻ യുവതികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും അവഹേളിക്കുന്നതുമാണ് ഈ പ്രസ്താവന എന്നും പരാതിയിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.