Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്രസ് മാറുന്ന മുറിയിൽ ഒളിക്യാമറ

11 Mar 2025 19:15 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച യുവാവിനെ കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടി. കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി (24)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബിഎസ്.സി നഴ്സിംങ് പൂര്ത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്. ഇയാളും മറ്റ് നഴ്സിങ് അസിസ്റ്റന്റുമാരും അടക്കമുള്ളവർ വസ്ത്രം മാറുന്ന ചേഞ്ചിംങ് മുറിയിൽ നിന്നും ഇന്നലെ ഓൺആക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു.

ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ചേഞ്ചിങ് മുറിയിൽ നിന്നും കണ്ടെത്തിയത്. തുടർന്ന്, ഇവർ വിവരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെയും പിന്നീട് ഗാന്ധിനഗർ പൊലീസിനെയും അറിയിക്കുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് കേസെടുത്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Follow us on :

More in Related News