Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിന്തറ്റിക് ലഹരിവസ്തുക്കളുമായി വിതരണക്കാരൻ പിടിയിൽ

11 Mar 2025 15:21 IST

Saifuddin Rocky

Share News :

പെരിന്തൽമണ്ണ : സിന്തറ്റിക് ലഹരിവസ്തുക്കളുമായി വിതരണക്കാരൻ പോലീസ് പിടിയിൽ. മാലപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി കോട്ടക്കല്‍ സ്വദേശിയെ അറസ്റ്റ് ചെയ്തത്. കോട്ടക്കല്‍ ചങ്കുവെട്ടിക്കുന്ന് സ്വദേശി കാലൊടി ജാബിറി(33) നെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്.സ്ക്കൂട്ടറും പിടിച്ചെടുത്തു.

ജില്ലയില്‍ സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പനയും തടയുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസിന്‍റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, സി.ഐ. സുമേഷ് സുധാകരന്‍ എന്നിവരുടെ

നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോലീസും ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡും പെരിന്തല്‍മണ്ണ ടൗണിലും പരിസരങ്ങളിലും പരി ശോധന ശക്തമാക്കിയിരുന്നു. പെരിന്തൽമണ്ണയിലെ മലാപറമ്പ് വെച്ചാണ് 7.570 ഗ്രാം മെത്ത് ആംഫിറ്റമിനുമായി ജാബിറിനെ അറസ്റ്റ് ചെയ്തത്.

ഇടനിലക്കാരായി നിന്ന് വന്‍തോതില്‍ ലഹരി കൈമാറ്റവും ഉപയോഗവും നടത്തുന്ന കോട്ടക്കല്‍ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ ചിലരെ രഹസ്യമായി നിരീക്ഷിച്ചതിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തില്‍ ജില്ലയിലും പുറത്തുമുള്ള ലഹരിക്കടത്തുസംഘത്തില്‍പെട്ടവരെ കുറിച്ച് സൂചനകള്‍ ലഭിച്ചതായും തുടര്‍ന്നും പരിശോധന ശക്തമാക്കുമെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത് അറിയിച്ചു.

മലപ്പുറം ജില്ലാപോലീസ്മേധാവി ആര്‍ വിശ്വനാഥ് ഐപിഎസ്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, സി.ഐ. സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്.ഐ ശ്രീനിവാസന്‍,പ്രൊബേഷന്‍ എസ്ഐ നിതിന്‍, എസ്.സി.പി.ഒ കൈലാസ്, എസ്.സി.പി.ഒ ഡ്രൈവർ പ്രശാന്ത് എന്നിവരും ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡുമാണ് പരിശോധന നടത്തിയത്.മങ്കട ഇന്‍സ്പെക്ടര്‍ അശ്വിത്തിന്‍റെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.


ഫോട്ടോ : പോലീസ് പിടികൂടിയ കാലൊടി ജാബിർ

Follow us on :

More in Related News