Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളിൽ അവധിക്കാല സ്പോർട്സ് പരിശീലന ക്യാമ്പിന് തുടക്കമായി.

06 May 2025 13:04 IST

santhosh sharma.v

Share News :

വൈക്കം: വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളിൽ

അവധിക്കാല സ്പോർട്സ് പരിശീലന ക്യാമ്പിന് തുടക്കമായി. സ്കൂൾ മാനേജർ അഡ്വ.കെ.ആർ അനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി കുട്ടികൾ സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾക്ക് മെയ് 30 വരെ നടക്കുന്ന സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. മുൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിമൻസ് ഫുട്ബോൾ കോച്ച് ജോമോൻ ജേക്കബ്, ജോമോന്റെ ആദ്യകാല ശിഷ്യയായ കെ.വി സരിക,സ്കൂൾ കായിക അധ്യാപകനും ഫുട്ബോൾ കോച്ചുമായ ആഷിക് എന്നിവരാണ് കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നത്. കെ.വി സരിക 9 പ്രാവശ്യം ഓൾ ഇന്ത്യ ചാമ്പ്യൻ ഷിപ്പുകളിൽ കേരളത്തിനുവേണ്ടി കളിക്കുകയും നിരവധി ഗോളുകൾ നേടുകയും ചെയ്ത താരമാണ്. ഒരു തവണ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇത്തവണ നടന്ന കേരള സ്റ്റേറ്റ് സ്കൂൾ സീനിയർ, ജൂനിയർ, സബ്ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ. എഴുപതോളം താരങ്ങൾ ജോമോന്റെ കീഴിൽ പരിശീലിച്ച് റോളർ സ്പോർട്സ്, ഫുട്ബോൾ, ഹോക്കി എന്നിവയിൽ സ്റ്റേറ്റ് തലങ്ങളിൽ 40 മെറിറ്റ് സർട്ടിഫിക്കറ്റും, 30 കേരള സ്റ്റേറ്റ് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും കരസ്ഥമാക്കി.

തലയോലപ്പറമ്പ് മുഹമ്മദ് ബഷീർ സ്കൂൾ, വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ടിവി പുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, മടിയത്തറ വെസ്റ്റ് ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. ഈ സ്കൂളിൽ നിന്ന് 50 ഓളം പെൺ താരങ്ങൾ കോട്ടയം ജില്ലയ്ക്ക് വേണ്ടി കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസിൽ മികവ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ ഇൻക്ലൂസീവ് ഫുട്ബോൾ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സിൽ കോട്ടയം ജില്ലയ്ക്ക് വേണ്ടി റണ്ണേഴ്‌സ്, സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. 

Follow us on :

More in Related News