Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടിക്കുന്ന് ഗവർമെൻ്റ് പ്രീ പ്രൈമറി ടീച്ചർക്കെതിരായ ചട്ടലംഘന പരാതി; നടപടി വേണമെന്ന് ആവശ്യം.

30 Jun 2025 17:28 IST

santhosh sharma.v

Share News :

വൈക്കം: പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന കാട്ടിക്കുന്ന് ഗവർമെൻ്റ് എൽ പി സ്കൂളിൻ്റെ പ്രവർത്തനത്തെ പ്രീപ്രൈമറി ടീച്ചറുടെ പല നടപടികളും മൂലം സ്കൂളിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമായി നിൽക്കുകയാണെന്ന് ആക്ഷേപം. ടീച്ചറുടെ ചട്ടലംഘനം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ പിടിഎയും പ്രഥമദ്ധ്യാപികയും പലതവണ പ്രീപ്രൈമറി ടീച്ചറോട് സംസാരിച്ചെങ്കിലും തെറ്റ് തിരുത്താൻ ടീച്ചർ തയ്യാറാകാത്തതിനെ തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാവരും ഒപ്പിട്ട് വൈക്കം ഉപജില്ല ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉപജില്ല ഓഫീസർ അന്വേഷണം നടത്തി ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് പ്രീ പ്രൈമറി ടീച്ചറോട് വിശദീകരണം ചോദിക്കുകയും പിന്നീട് താക്കീത് ചെയ്യുകയും ആയിരുന്നു. വസ്തുത ഇതായിരിക്കെ ഉപജില്ല ഓഫീസർക്കും പ്രഥമദ്ധ്യാപിയ്ക്കും എതിരെ സമരം നടത്തുന്നത് പൊതുവിദ്യാലയങ്ങളെ തകർക്കാനുള്ളവർക്ക് സഹായം ചെയ്യുന്ന നടപടിയാണ്. സ്കൂളിനെ തകർക്കാനുള്ള പ്രീ പ്രൈമറി ടീച്ചറുടെ നടപടി അവസാനിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ടി.എ വൈക്കം ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് 

കെ.എസ്.ടി.എ.വൈക്കം ഉപജില്ല കമ്മറ്റി

അറിയിച്ചു.

ചിലർ വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ കൊടുത്ത പരാതിയിൽ ഹെഡ്മിസ്ട്രസ് റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ മുൻ വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചട്ട പ്രകാരം പിരിച്ചു വിടുമെന്ന് കത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഏ.കെ.എസ്.ടി യു വിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകർ വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ചട്ടലംഘനം നടത്തിയ അധ്യാപികക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെ എസ് ടി എ രംഗത്തെത്തിയിരിക്കുന്നത്.

Follow us on :

More in Related News