Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.

30 Jun 2025 18:29 IST

santhosh sharma.v

Share News :

മറവൻതുരുത്ത്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ എന്നിവയുടെ ആഭിമുഖ്യത്തി കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി ടി പ്രതാപന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം

രേഷ്മ പ്രവീൺ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോഹൻ കെ തൊട്ടുപ്പുറം, വി.ആർ അനിരുദ്ധൻ, മല്ലിക, പോൾ തോമസ്, ബിന്ദു പ്രദീപ്, സീമ ബിനു, പ്രമീള, മജീത ലാൽജി, കൃഷി ഓഫീസർ , കൃഷിഭവൻ ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ  കുരുമുളക് വള്ളികൾ, പച്ചക്കറി വിത്ത് എന്നിവയുടെ സൗജന്യ വിതരണവും നടത്തി.

Follow us on :

More in Related News