Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2025 12:56 IST
Share News :
വൈക്കം: കേരളത്തിൽ മുങ്ങിമരണങ്ങളും ജലദുരന്തങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ, സമ്പൂർണ ജലസാക്ഷരതയിലൂടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെയുള്ള നീന്തൽ താരങ്ങളുടെ വേൾഡ് റെക്കോർഡിനായുള്ള നീന്തൽ പ്രദർശനം 13 ന് വൈക്കം വേമ്പനാട്ട് കായലിൽ നടക്കും. എമെർജിങ് വൈക്കത്തിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മുങ്ങിമരണങ്ങൾ കുറയ്ക്കാൻ എല്ലാവരും നീന്തൽ പഠിക്കണമെന്നും ജലസമൃദ്ധമായ കേരളത്തിന് ജലസാക്ഷരത അനിവാര്യമാണെന്ന മഹത്തായ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് വെള്ളത്തിലെ ജലസാക്ഷരതാ ദൃശ്യവിരുന്ന് നടത്തുന്നത്
വഴി ലക്ഷ്യമിടുന്നത്. കോട്ടയം
മീനച്ചിലാറ്റിൽ പരിശീലനം നേടിയ നാല് വയസ്സു മുതലുള്ള ഭിന്നശേഷിക്കാർ ഉൾപ്പടെയുള്ള 10 താരങ്ങളാണ് അവരുടെ കഴിവുകൾ തെളിയിക്കാൻ വേമ്പനാട്ട് കായൽ നീന്തിക്കടക്കാൻ ഒരുങ്ങുന്നത്. ശനിയാഴ്ച രാവിലെ 8ന് ചേർത്തല അമ്പലകടവിൽ നിന്നും നീന്തൽ ആരംഭിച്ച് വൈക്കം ബീച്ചിൽ നീന്തൽ അവസാനിക്കും. തുടർന്ന്
വൈക്കം ബീച്ചിൽ. നടക്കുന്ന അനുമോദന സമ്മേളനത്തിൽ എം.പി, എംഎൽഎ മാർ വിവിധ സാമൂഹ്യ, സാംസ്‌കാരിക , രാഷ്ട്രിയ രംഗത്തെ പ്രമുഖരും ജന പ്രതിനിധികളും പങ്കെടുക്കും. ജലസുരക്ഷാ ബോധവൽക്കരണ ഉപകരണങ്ങളുടെ പ്രദർശനം, റെസ്ക്യൂ പരിശീലനം വെള്ളത്തിൽ നീന്തൽ ദൃശ്യ വിരുന്ന് ഉൾപ്പെടെയുള്ള വിസ്മയ കാഴ്ചയും ഒരുക്കിയിട്ടുണ്ട്. ഓട്ടിസം, സംസാര -ചലന പരിമിതികൾ, ശാരീരിക വെല്ലുവിളികൾ തുടങ്ങിയ പ്രത്യേക പരിഗണന അർഹിക്കുന്ന ആളുകൾക്ക് ജെ.ആർ.എസ് അക്കാഡമി (സ്വിമ്മിംഗ് തെറാപ്പി) മികച്ച പരിശീലനമാണ് നൽകുന്നത്. സമൂഹത്തിൽ ഒറ്റപ്പെടുത്തി മാറ്റി നിർത്തുന്ന അരക്ഷിതാവസ്ഥയിൽ നിന്ന് കഴിവുകൾ കണ്ടെത്തി മുഖ്യ ധാരയിലേയ്ക്ക് അവരെ കൈപിടിച്ച് കൊണ്ടുവരാനുള്ള ശ്രമമാണ് ജീവൻ രക്ഷാ സിമ്മിങ് അക്കാദമി നടത്തി വരുന്നത്. ജല സുരക്ഷയ്ക്കായി കേരളാ സ്റ്റേറ്റ് റെസ്ക്യൂ ഡൈവിങ്ങ് ടീം അംഗങ്ങൾ, നന്മക്കൂട്ടം റാപ്പിഡ് റെസ്പോൺസ് ടീം എന്നിവർ
സുരക്ഷാ ഉപകരണങ്ങളുമായി റെസ്ക്യൂ ബോട്ടിൽ കുട്ടികളോടൊപ്പം നിരീക്ഷണത്തിന് ഉണ്ടായിരിക്കും. ഗ്രാൻഡ് മാസ്റ്റർ അബ്ദുൽ കലാം ആസാദിൻ്റെ നേതൃത്വത്തിൽ
നിരവധി വേൾഡ് റെക്കോർഡ് നേടിയ പ്രതിഭകൾ, ഗിന്നസ് റെക്കോർഡ് ജേതാവ് ഡോ.റിനോൾസ് ബേബി, റെസ്ക്യൂ ട്രെയിനർ ഉമ്മർ റഫീക്ക്, ഡോൾഫിൻ സ്വിമ്മിംഗ് അക്കാദമി നീന്തൽ പരിശീലകൻ ബിജു കെ തങ്കപ്പൻ, റിട്ടേഡ് ഫയർ&റെസ്ക്യൂ സ്റ്റേഷൻ ഓഫീസറും നീന്തൽ പരിശീലകനുമായ ടി ഷാജി കുമാർ, സൈബർ പോലീസ് വിദഗ്ധൻ മുഹമ്മദ് ഷെബിൻ, നീന്തൽ പരിശീലകൻ, അഫ്താബ് അഹ്‌മദ്, അമീന മെഹതാബുവും
റെസ്ക്യൂ ടീം അംഗങ്ങളും
പങ്കെടുക്കും.
Follow us on :
Tags:
Please select your location.