Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഷീർ വേദിയിൽ ഭൂമിയുടെ അവകാശികളായ കർഷകർക്ക് ആദരം.

11 Sep 2025 14:55 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മണ്ണിൽ പണിയെടുത്ത കർഷകർക്കും വിവിധ കൃഷി രീതികളിൽ മികവ് തെളിയിച്ച ഗ്രാമീണ കർഷകരെയും ബഷീർ വേദിയിൽ ആദരവ് നൽകും. ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെയും കോരിക്കലെ ഫ്രണ്ട്സ് ഓഫ് ട്രീസിൻ്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 58 വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥാ എഴുതി മലയാളികൾക്ക് സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകനും സാംസ്കാരിക പ്രവർത്തകനുമായ അനീസ് ബഷീർ, ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ തിരത്തെടുത്ത 16 ഓളം കർഷകർക്ക് പുറമെ മുതിർന്ന സാമൂഹ്യ പ്രവർത്തകയും ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ ജനറൽ സെക്രട്ടറിയുമായ പി.ജി. തങ്കമ്മ, മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ ലഭിച്ച തലയോലപ്പറമ്പ് സ്വദേശി സി.എസ്. മനോജ് കുമാർ, കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ മരണ മടഞ്ഞ ബിന്ദുവിൻ്റെ അമ്മയുടെ ജീവിത ചിലവിനായി അജീവനകാലം 5000 രൂപ നൽകി വരുന്ന തലയോലപ്പറമ്പ് ശിവാസ് സിൽക്ക് ഉടമകളായ പി. ആനാന്ദക്ഷൻ, ജിജി ആനാന്ദക്ഷൻ, മെഡിസിറ്റി പ്രസിഡൻ്റ് അഡ്വ. ഫിറോഷ് മാവുങ്കൽ എന്നിവരെയും ചടങ്ങിൽ ആദരിക്കും.13 ന് വൈകിട്ട് 3ന് കോരിക്കൽ തൈയ്യിൽ ജംഗ്ഷന് സമീപം നടക്കുന്ന ആദരവ് ചടങ്ങിൽ ബഷീർ സ്മാരക സമിതി ജോയിൻ്റ് സെക്രട്ടറി കെ.എൻ. ഷാജഹാൻ കോഴിപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ആര്യ കരുണാകരൻ, അബ്ദുൾ ആപ്പാം ഞ്ചിറ,സി.ജി. ഗിരിജൻ, വിവിധ രാഷ്ടീയ സാമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ, ഫ്രണ്ട്സ് ഓഫ് ട്രീസ് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.



Follow us on :

More in Related News