Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് :ഔദ്യോഗികമായി പ്രഖ്യാപിച്ചു

16 Jul 2024 03:02 IST

- Enlight News Desk

Share News :

 യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെയും പ്രഖ്യാപിച്ചു.

സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ‍ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത്. നേരത്തേ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ് ക്യാംപിലെ മുൻനിരക്കാരനാണ്. യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് ഭാര്യ.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപിൻ്റെ സ്ഥിരീകരണം കൺവെൻഷൻ ഹാളിൽ ട്രംപ് ആഅനുകൂലികൾ ആഘോഷം നടത്തി. എന്നാൽ വേദിക്ക് 

പുറത്ത് ട്രംപിനെതിരെ പ്രതിഷേധം നടന്നു.

Follow us on :

More in Related News