Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇറാനിൽ അമേരിക്ക ഇസ്രയേൽ ആക്രമണം രൂക്ഷം : തിരിച്ചടി രൂക്ഷമാക്കി ഇറാൻ ; പ്രധാന കേന്ദ്രങ്ങൾ സംരക്‌ഷിക്കാൻ 1.4 കോടി ഇറാനിയൻ പൗരന്മാർ മനുഷ്യ കവചം ഒരുക്കുന്നു

07 Apr 2026 22:09 IST

Jithu Vijay

Share News :

ടെഹ്റാൻ : ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന യാത്രാ സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണ പരമ്പര ഉണ്ടായത്. കാഷാനിലെ റെയിൽവേ പാലം, മഷാദിലെ പ്രധാന റെയിൽവേ സ്റ്റേഷൻ, തബ്രിസ്-ടെഹ്‌റാൻ പാതയിലെ ഹൈവേ പാലം എന്നിവയുൾപ്പെടെ നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് മിസൈലുകൾ പതിച്ചത്. കൂടാതെ, സഞ്ജാൻ പ്രവിശ്യയിലെ ഒരു റെയിൽവേ പാലവും ഈ ആക്രമണങ്ങളിൽ തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.


ആക്രമണത്തിന് തൊട്ടുമുമ്പായി ഇറാനിയൻ ജനതയ്ക്ക് ഇസ്രയേൽ സൈന്യം കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രെയിനുകളിലും റെയിൽവേ ട്രാക്കുകൾക്ക് സമീപവും ഉള്ള സാന്നിധ്യം സാധാരണക്കാരുടെ ജീവന് ഭീഷണിയാകുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പിന് മണിക്കൂറുകൾക്ക് ശേഷമാണ് റെയിൽവേ ശൃംഖലകളെയും പാലങ്ങളെയും ലക്ഷ്യമാക്കി വലിയ തോതിലുള്ള മിസൈൽ വർഷം ഉണ്ടായത്.


ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡില്‍ യുഎസ് സൈന്യം വൻതോതില്‍ ബോംബാക്രമണം നടത്തി. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ ദ്വീപിനെ ലക്ഷ്യം വെച്ച്‌ 50-ലധികം പോയിന്റുകളിലാണ് അമേരിക്കൻ പോർവിമാനങ്ങള്‍ ആഞ്ഞടിച്ചത്.


വാള്‍സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം ഖാർഗ് ഐലൻഡിലെ എണ്ണപ്പാടങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തെ ഡെഡ്‌ലൈനിന് മുന്നോടിയായിട്ടായിരുന്നു ഈ മിന്നല്‍ നീക്കം


അതേ സമയം ശക്തമായി തിരിച്ചടിച്ച് ഇറാൻ ഇസ്രായേലിലെ ജനവാസ മേഖലകളെ ലക്ഷ്യമാക്കി നടത്തിയ ശക്തമായ റോക്കറ്റ് ആക്രമണത്തിൽ പെറ്റാ തിക്‌വ നഗരത്തിൽ വൻ നാശനഷ്ടം. ആക്രമണത്തിൽ ഇവിടെ ഒരു ബഹുനില കെട്ടിടം തകർന്നു വീണതായി പ്രാദേശിക മാധ്യമമായ 'ഇസ്രായേൽ ഹയോം' റിപ്പോർട്ട് ചെയ്തു. മധ്യ ഇസ്രായേലിലെ ഗിവത് ശ്മുവേൽ നഗരത്തിലും മിസൈൽ പതിച്ച് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്


അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ പോരാട്ടത്തില്‍ മാതൃരാജ്യത്തെ സംരക്ഷിക്കാൻ സന്നദ്ധത അറിയിച്ച്‌ 1.4 കോടി ഇറാനിയൻ പൗരന്മാർ രംഗത്ത്.ജൻഫദ’ (ജീവൻ ബലിയർപ്പിക്കുക) എന്ന ദേശീയ ക്യാമ്പയിൻ്റെ ഭാഗമായാണ് ഇത്രയധികം ആളുകള്‍ സൈന്യത്തിനൊപ്പം ചേരാൻ തയ്യാറായതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അറിയിച്ചു. അമേരിക്കൻ സൈന്യം ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്ന സാഹചര്യത്തില്‍, രാജ്യത്തെ പ്രധാന വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർത്ത് പ്രതിരോധിക്കാൻ ഇറാൻ ഭരണകൂടം യുവാക്കളോട് ആഹ്വാനം ചെയ്തു.

Follow us on :

More in Related News