Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എട്ട് വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഊർമിള മതോണ്ഡ്കർ

25 Sep 2024 14:56 IST

Shafeek cn

Share News :

ടി ഊർമിള മതോണ്ഡ്ക്കറും ഭർത്താവ് മൊഹ്‌സിൻ അഖ്തർ മിറും വിവാഹമോചിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവാഹമോചനമാവശ്യപ്പെട്ട് ഊർമിള മതോണ്ഡ്കർ മുംബൈയിലെ കോടതിയിൽ ഹർജി സമർപ്പിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.എട്ട് വർഷം നീണ്ട ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കാനൊരുങ്ങുന്നത്. വിവാഹമോചനത്തിനുള്ള കാരണം വ്യക്തമല്ല.


2016 ഫെബ്രുവരി നാലിനാണ് ഊർമിളയും മൊഹ്‌സിനും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള പത്തുവയസ്സിന്റെ പ്രായവ്യത്യാസം വിവാഹ സമയത്ത് വൻ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവാണ് ഇരുവരും. മുമ്പ് ഒന്നിച്ചുള്ള ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ വിവാഹമോചനം സംബന്ധിക്കുന്നതൊന്നും ഇതുവരെ ഇരുവരും പൊതുവിടത്തിൽ പങ്കുവെച്ചിട്ടില്ല. കുറച്ചുകാലമായി ദാമ്പത്യജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന.


1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രമാണ് ഊർമിളക്ക് ജനശ്രദ്ധ നേടികൊടുക്കുന്നത്. പിന്നീട് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. ആദ്യം കോൺഗ്രസ് പാർട്ടിയിലും പിന്നീട് ശിവസേനയിലും അംഗമായി. എ മാൻസ് വേൾഡ്, ലക്ക് ബൈ ചാൻസ്, മുംബൈ മസ്ത് കലന്ദർ, ബി.എ. പാസ്സ് എന്നീ ചിത്രങ്ങളിൽ മൊഹ്‌സിൻ അഭിനയിച്ചിരുന്നു. പിന്നീട് സിനിമാമേഖല വിട്ട് ബിസിനസ്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.


Follow us on :

More in Related News