Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരുവു നായ് വിഷയത്തിൽ സത്വര നടപടികൾ സ്വീകരിക്കും.- ചാലക്കുടി നഗരസഭ

11 Sep 2024 19:21 IST

WILSON MECHERY

Share News :

ചാലക്കുടി: 

തെരുവുനായ്ക്കളുടെ 

വന്ദ്യംകരണവുമായി ബന്ധപ്പെട്ട നടപടികൾക്ക് തൃശ്ശൂർ കോർപ്പറേഷനിലെപദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കാൻ നഗരസഭ ഒരുങ്ങുന്നു.

ഇതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശകൾ കൗൺസിൽ ചർച്ച ചെയ്തു.

തെരുവ് നായ്ക്കളുടെ വിഷയത്തിൽ ചാലക്കുടി നഗരസഭ കൗൺസിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ,തൃശൂർ ജില്ലയിൽ ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ചാലക്കുടി നഗരസഭയെന്നും UDF പാർലിമെൻ്ററി പാർട്ടി ലീഡർ ഷിബുവാലപ്പൻ പറഞ്ഞു.,

നിലവിൽ തൃശ്ശൂർ ജില്ലയിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ സംവിധാനത്തിലും തെരുവുനായക്കൾക്കുള്ള ഷെൽട്ടർ സംവിധാനം ഇല്ല എന്നും, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നിലവിൽ ഉണ്ടായിരുന്ന തൃശ്ശൂർ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലേയും വന്ദ്യംകരണ നടപടികൾ നിർത്തിവച്ചിട്ടുള്ളതാണെന്നും അതിൻറെ ഭാഗമായിട്ട് തന്നെയാണ് ചാലക്കുടി നഗരസഭയിലെ വെറ്റിനറി ഹോസ്പിറ്റലിലും ABC പ്രോഗ്രാം നിർത്തി വെച്ചതെന്നും പറഞ്ഞു.

ചാലക്കുടി നഗരസഭ വളർത്തു നായ്ക്കളുടെ ലൈസൻസും വാക്സിനേഷനും ചിപ്പ് ഘടിപ്പിക്കലുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ തുക ഈടാക്കി എന്നും, ഈ തുക മുഴുവൻ നഗരസഭ വക മാറ്റി ചെലവഴിച്ചു എന്നുമുള്ള ആക്ഷേപം വസ്തുതാ വിരുദ്ധവും തെറ്റായ പ്രചരണവും ആണെന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു S ചിറയത്ത് പറഞ്ഞു. നഗരസഭയിലെ വളർത്തു നായ്ക്കളുടെ ലൈസൻസുമായി ബന്ധപ്പെട്ട് ചിപ്പ് ഘടിപ്പിക്കുന്നതിന് 5.5 ലക്ഷം രൂപയോളം ബന്ധപ്പെട്ട സ്ഥാപനത്തിനാണ് നൽകിയിട്ടുള്ളതെന്നും

1500 ഓളം വളർത്തുനായ്ക്കളുടെ

 ലൈസൻസിനും വാക്സിനേഷനുമായി 5 ലക്ഷം രൂപ മാത്രമാണ് നഗരസഭ ഇക്കാര്യത്തിൽ ഈടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തെരുവ് നായ്ക്കളുടെ വിഷയത്തിൽ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്തു ചെയ്തു എന്നതല്ല, ചാലക്കുടി നഗരസഭ കൗൺസിൽ ആവശ്യമായ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തന്നെയാണ് തങ്ങളുടെ അഭിപ്രായമെന്ന് എൽഡിഎഫ് പാർലിമെൻററി പാർട്ടി ലീഡർ 

സി എസ് സുരേഷ് പറഞ്ഞു.

തെരുവുനായ്ക്കൾക്ക് തെരുവോരങ്ങളിൽ അനധികൃതമായി ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും നഗരസഭയുടെ അനുമതിയില്ലാതെ തെരുവ് നായ്ക്കൾക്ക് ഭക്ഷണ സാധനങ്ങൾ വലിച്ചെറിഞ്ഞു കൊടുക്കുന്നത്

കർശനമായി നിയന്ത്രിക്കാനും നഗരസഭയുടെ അനുമതിയോടെ മാത്രമേ തെരുവ് നായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണസാധനങ്ങൾ നൽകാൻ പാടുള്ളൂ എന്നും കൗൺസിൽ തീരുമാനിച്ചു.

ഇക്കാര്യത്തിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശകൾ കൗൺസിൽ അംഗീകരിക്കുകയാണെന്നും ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും കൗൺസിൽ അധ്യക്ഷത വഹിച്ച നഗരസഭ ഉപാധ്യക്ഷ 

ആലീസ് ഷിബു കൗൺസിലിനെ അറിയിച്ചു.

 നഗരസഭയിലെ പൊതു ടാപ്പുകളുടെ വാട്ടർ ചാർജ് കുടിശ്ശിക കുറയ്ക്കുന്നതുമായ ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി ഒ ടി എസ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയോട് അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുള്ള 18.59 കോടി രൂപ നേരത്തെ ഇതേ പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ദേശിച്ചിരുന്ന പത്തു കോടി രൂപയായി കുറക്കണമെന്നും, ഇത് അടവാക്കുന്നതിന് 10 വർഷത്തെ കാലാവധി അനുവദിച്ചു തരണമെന്നും സർക്കാരിനോടും വാട്ടർ അതോറിറ്റിയോടും ആവശ്യപ്പെടുന്നതിന് കൗൺസിൽ തീരുമാനിച്ചു.

നിലവിൽ 45 കോടി രൂപയാണ് ചാലക്കുടി നഗരസഭയുടെ വാട്ടർ അതോറിറ്റിക്ക് നൽകാനുള്ള കുടിശ്ശിക .

കുടിശ്ശിക ഈടാക്കുന്നതിന് വാട്ടർ അതോറിറ്റി RR നടപടികളിലേക്ക് പോയെങ്കിലും നഗരസഭ ഹൈക്കോടതിയിൽ നിന്ന് ഇതിന് സ്റ്റെ വാങ്ങുകയും തുടർന്നാണ് കുടിശ്ശിക കുറച്ചു നൽകണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തിട്ടുള്ളത്. 

OTS

പദ്ധതിയിൽ ഉൾപ്പെടുത്തി പത്തു കോടി രൂപയായി കുടിശ്ശിക ഇളവ് നൽകി ,ഇത് അടവാക്കുന്നതിന് പത്തു വർഷത്തെ കാലയളവ് നൽകണമെന്ന കൗൺസിലിന്റെ ആവശ്യം വകുപ്പ്മന്ത്രി, വാട്ടർ അതോറിറ്റി എംഡി എന്നിവരെ നേരിട്ട് അറിയിക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു.

നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ഫോറങ്ങൾ നൽകാനും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് സെപ്റ്റംബർ 30  നുള്ളിൽ വാർഡ് സഭകൾ പൂർത്തീകരിക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു. അപേക്ഷകൾ ഗൂഗിൾ ഫോറത്തിൽ സ്വീകരിക്കുന്നതിനാണ് കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. ഇതിന് ബുദ്ധിമുട്ടുള്ള ആളുകൾക്ക് നേരിട്ട് അപേക്ഷ നൽകുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

അതിദാരിദ്ര്യ നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട് ചാലക്കുടി നഗരസഭയിലെ അതിദരിദ്ര ഗുണഭോക്താക്കളിൽ നിലവിലുള്ള സേവനങ്ങൾ ലഭ്യമായ ആളുകളെ 

ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് അജണ്ട കൗൺസിൽ ചർച്ച ചെയ്തു.

സേവനങ്ങൾ ലഭ്യമായവരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന്സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അവർക്ക് ആവശ്യമായ സേവനങ്ങൾ പൂർണ്ണമായി ലഭ്യമായതിനു ശേഷം മാത്രമേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കേണ്ടതുള്ളൂ എന്ന് കൗൺസിൽ തീരുമാനിച്ചു.

 നഗരസഭയുടെ സൗത്ത് ബസ് സ്റ്റാൻഡിൽ ബസ്സുകളുടെ പാർക്കിംഗ് ഫീസുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകാരൻ ഒഴിഞ്ഞിട്ടുള്ള സാഹചര്യത്തിൽ, പുതിയ ലേലം നൽകുന്നതിനു വേണ്ടി ടെൻഡർ സ്വീകരിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചു. 

 ലേല നടപടികൾ പൂർത്തീകരിക്കുന്നത് വരെ ബസ്സുകളുടെ പാർക്കിംഗ് ഫീസ് ബസ് ഉടമസ്ഥർ നേരിട്ട് നഗരസഭയിൽ അടയ്ക്കണമെന്നും കൗൺസിൽ നിർദ്ദേശിച്ചു.

വി ആർ പുരം ഗവ: ഹയർ സെക്കന്ററി സ്കൂളിലെ കെട്ടിടത്തിന് ടെറസിൽ നിന്നും വെള്ളം ചുമർ നനയുന്നത് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള 80000 രൂപയുടെ എസ്റ്റിമേറ്റിനും കൗൺസിൽ അംഗീകാരം നൽകി .

 വാർഷിക പദ്ധതിയിലെ ആറാം വാർഡിൽ മോസ്കോ അലവി സെൻ്റർ റോഡ് നവീകരണം 

10 ലക്ഷം രൂപയുടെയും പതിനെട്ടാം വാർഡിൽ പാലസ് റോഡിൻറെ നവീകരണ പ്രവർത്തനത്തിന്റെ 10 ലക്ഷം രൂപയുടെയും കരാർ കൗൺസിൽ അംഗീകരിച്ചു.

വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു

Follow us on :

More in Related News