Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. മോൻസ് ജോസഫിൻറെ വിജയത്തിനായി തൊഴിലാളി സംഗമം നടത്തി

25 Mar 2026 20:16 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. മോൻസ് ജോസഫിൻറെ വിജയത്തിനായി തൊഴിലാളി സംഗമം നടത്തി. ഐ എൻ റ്റി യു സി റീജിയണൽ കമ്മിറ്റി ആസ്ഥാനത്ത് നടത്തിയ യോഗം അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഐ എൻ റ്റി യു സി റിജീയണൽ കമ്മിറ്റി പ്രസിഡന്റ്‌ എം എൻ ദിവാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റീഫൻ പാറാവേലി, സഖറിയാസ് സേവ്യർ, പീ. ആർ. രാജീവ്, റ്റോമി പ്രാലടി, സുജിത് സുരേന്ദ്രൻ, അജിത് കുമാർ, യു. ആർ. മോഹനൻ, രഘു മുള്ളോംകുഴി, റ്റോമി പൊട്ടം കുഴി, മൈക്കിൾ കാണക്കാരി, സുരേഷ് കടപ്ളാമറ്റം,അഗസ്റ്റിൻ കുര്യാക്കോസ് കൈമളേട്ട്,ബേബി പള്ളിപറമ്പിൽ, സുഭാഷ് വാലാച്ചിറ, സുശീലൻ ഗോകുൽ നിവാസ്, സജീവ്. കെ. കെ, രാജു ഈട്ടിമല, വീ. എൻ. മോഹനൻ മുള്ളൻമടയ്ക്കൽ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Follow us on :

More in Related News