Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി.

06 May 2024 19:06 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിൽ നിന്നും ഉംറ നിർവഹിക്കുന്നതിനായി പോയ സംഘത്തിലെ യുവതി മക്കയിൽ നിര്യാതയായി. കണ്ണുർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ്​ ​ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്​. ഞായറാഴ്​ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു​.പുലർച്ചെയോടെ മരണം സംഭവിച്ചു. ഖത്തറിൽ സന്ദർശക വിസയിലെത്തിയ ശേഷം ഉംറക്കായി പോയതായിരുന്നു ഇവർ. ഭർത്താവ്​ ഷറഫുദ്ദീൻ സഖാഫി തളിപ്പറമ്പ്​ അമീറായ ഖത്തറിൽ നിന്നുള്ള അറഫാത്ത്​ ഉംറ ഗ്രൂപ്പ്​ അംഗമായാണ്​ സുഹൈല മക്കയിലേക്ക്​ പോയത്​.


പിതാവ്​:അബ്​ദുറഹ്​മാൻ. മാതാവ്: കുഞ്ഞാമിന.

മക്കൾ: റഹ്മത്ത് (ആറ് വയസ്സ്), മുഹമ്മദ് (അഞ്ചു വയസ്സ്​). മയ്യിത്ത്​ മക്കയിൽ തന്നെ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Follow us on :

More in Related News