Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2026 16:58 IST
Share News :
മസ്കറ്റ്: സമസ്ത ജനറൽ സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർക്ക് നവംബർ 13ന് മസ്കറ്റിൽ നൽകുന്ന സ്വീകരണ സമ്മേളനത്തിന്റെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എസ്.ഐ.സി ഒമാൻ നാഷനൽ കമ്മിറ്റി, മസ്കറ്റ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ (എം.ആർ.ജെ.എം), എസ്.കെ.എസ്.എസ്.എഫ് ഒമാൻ എന്നിവയുടെ നേതൃത്വത്തിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്.
ഗാല നാറ്റീവ് സ്റ്റോറി ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം സയ്യിദ് ശംസുദ്ധീൻ ഫൈസി സോഹാറിന്റെ പ്രാർഥനയോടെ ആരംഭിച്ചു. എസ്.കെ.ഐ.എം.വി.ബി എക്സിക്യൂട്ടീവ് അംഗം ഇസ്മായിൽ കുഞ്ഞു ഹാജി ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി ഒമാൻ പ്രസിഡന്റ് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ശുക്കൂർ ഹാജി വിഷയാവതരണം നടത്തി.
മസ്കറ്റ് റെയ്ഞ്ച് പരീക്ഷാ ബോർഡ് ചെയർമാൻ ഇമ്പിച്ചി അലി മുസ്ലിയാർ, മുഹമ്മദലി ഫൈസി റൂവി, എസ്.കെ.എസ്.എസ്.എഫ് ഒമാൻ പ്രസിഡന്റ് സക്കീർ ഹുസൈൻ ഫൈസി, കെ.എൻ.എസ് മൗലവി, ജഹീർ ദുഖം എന്നിവർ സംസാരിച്ചു. സ്വീകരണ പരിപാടിയുടെ പോസ്റ്റർ എസ്.ഐ.സി, എം.ആർ.ജെ.എം, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ ചേർന്ന് പ്രകാശനം ചെയ്തു.
ഇസ്മായിൽ കുഞ്ഞു ഹാജി മുഖ്യരക്ഷാധികാരിയായ സ്വാഗതസംഘത്തിന്റെ ചെയർമാനായി അൻവർ ഹാജിയെയും ജനറൽ കൺവീനറായി അബ്ദുൽ ശുക്കൂർ ഹാജിയെയും ട്രഷററായി അഷ്റഫ് ഹാജി ബൗഷറിനെയും തെരഞ്ഞെടുത്തു. ഇമ്പിച്ചി അലി മുസ്ലിയാർ വർക്കിങ് ചെയർമാനും മുസ്തഫ നിസാമി സിനാവ് വർക്കിങ് കൺവീനറുമായിരിക്കും.
സയ്യിദ് ശംസുദ്ധീൻ തങ്ങൾ സോഹാർ, മുഹമ്മദലി ഫൈസി റൂവി, യൂസുഫ് മുസ്ലിയാർ സീബ്, ബാവ ഹാജി സോഹാർ, മൊയ്തീൻ ബാഖവി സൂർ, റസാഖ് ഹാജി ബുറൈമി, അഷ്റഫ് താജ് ഖദറ, അബ്ദു സലീം ഹാജി കോർണിഷ്, അബ്ദുറഷീദ് ഹാജി നിസ്‌വ, ജാഫർ ഹാജി സഹം, ജാഫർ റുഷ്താഖ്, ഇബ്രാഹിം ഹാജി ലുലു, ഹമീദ് ഹാജി അൽഖൂദ്, അബൂബക്കർ ഹാജി സീബ്, അബ്ദുൽ ജലീൽ ഹാജി ബൗഷർ, ഹമീദ് ഹാജി ബൗഷർ, സുബൈർ ഹാജി അമറാത്ത്, ഷംസുദ്ദീൻ സാഹിബ് അൽഖുവൈർ, അബ്ദുറഷീദ് ഹാജി സമദ്ഷാൻ, ശിഹാബ് ഹാജി ആദം, ഷംസു ഹാജി ബിദിയ, മുഹമ്മദ് കാക്കൂൽ റുസൈൽ എന്നിവർ രക്ഷാധികാരികളായി പ്രവർത്തിക്കും.
പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി സ്വാഗതസംഘ ഭാരവാഹികൾക്കു പുറമേ ശിഹാബ് സൂർ, കെ.എൻ.എസ് മൗലവി, സഈദലി ദാരിമി, സക്കീർ ഹുസൈൻ ഫൈസി, സുബൈർ ഫൈസി എന്നിവരെയും തെരഞ്ഞെടുത്തു. എസ്.ഐ.സി ഓർഗനൈസർ സഈദലി ദാരിമി, കെ.എൻ.എസ് മൗലവി, ഷബീർ അന്നാര, ഷബീബ് ഹാജി, സക്കരിയ ഹാജി, സുബൈർ ഫൈസി എന്നിവർ കോഡിനേറ്റർമാരായി പ്രവർത്തിക്കും.
വിവിധ സബ് കമ്മിറ്റികൾക്കും ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫുഡ് കമ്മിറ്റി: മുജീബ് റഹ്മാൻ ബാഷർ, അബ്ദുൽ ഖാദർ അസൈബ; പബ്ലിസിറ്റി കമ്മിറ്റി: അഹ്മദ് ഷെരീഫ് അൽഹയിൽ, അൻസാർ ബിദായ; മീഡിയ കമ്മിറ്റി: മോയിൻ ഫൈസി ബദഷർ, ഇർഷാദ് റൂവി; ഫിനാൻസ് കമ്മിറ്റി: അബ്ദുൽ സലാം ഹാജി ബറക്ക, സക്കരിയ ഹാജി സീബ്; വളണ്ടിയർ കമ്മിറ്റി: ഖമറുസമാൻ റൂവി, നൗഫൽ കണ്ണാടിപ്പറമ്പ് എന്നിവർ ചുമതല വഹിക്കും. ശിഹാബ് സൂർ സ്വാഗതവും സഈദലി ദാരിമി നന്ദിയും പറഞ്ഞു.
നവംബർ 13ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. ഒമാനിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സമസ്ത, എസ്.ഐ.സി, എം.ആർ.ജെ.എം, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരുടെ പങ്കാളിത്തത്തോടെ പരിപാടി സംഘടിപ്പിക്കാനാണ് സംഘാടകരുടെ ലക്ഷ്യം.
Follow us on :
Tags:
More in Related News
Please select your location.