Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 06:52 IST
Share News :
മുണ്ടക്കയം:
തദ്ദേശ സ്വയംഭരണ വകുപ്പ് കരട് വാർഡ് പട്ടിക പ്രസിദ്ധ പ്പെടുത്തിയപ്പോൾ മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ രണ്ടു പുതിയ വാർഡുകൾ നിലവിൽ വന്നു. കൂട്ടിക്കൽ കൊക്കയാർ , കോരുത്തോട് പഞ്ചായത്തുകളിൽ ഓരോ വാർഡുകളാണ് വർധിച്ചിരിക്കുന്നത്.
മുണ്ടക്കയം പഞ്ചായത്തിൽ ഇതോടെ 21 ൽ നിന്നും 23 വാർഡുകളായി ഉയരും. വണ്ടൻ പതാൽ ഈസ്റ്റ് , അസംബനി എന്നിവയാണ് പുതിയ വാർഡുകൾ. പഴയ വരിക്കാനി വാർഡ് വിഭജിച്ചാണ് വണ്ടൻ പതാൽ ഈസ്റ്റ് വാർഡ് രൂപീകരിച്ചത്.
നിലവിലെ വണ്ടൻ പതാൽ വാർഡ് വിഭജിച്ച് അസംബനി വാർഡ് രൂപീകരിച്ചു. പഞ്ചായത്തിലെ കൂടുതൽ ജനസംഖ്യ ഉള്ള രണ്ടുവാർഡുകളാണ് വിഭജിച്ചു പുതിയ വാർഡുകൾ ഉണ്ടാക്കിയിരിക്കുന്നത്.
കൂട്ടിക്കൽ പഞ്ചായത്തിൽ വെട്ടിക്കാനം എന്ന പേരിലാണ് പുതിയ വാർഡ്'
കൂട്ടിക്കൽ ടൗൺ , തേൻ പുഴ ഈസ്റ്റുവാർഡുകൾ വിഭജിച്ചതാണ് ഈ വാർഡുകൾ. മൊത്തം 1022 ജനസംഖ്യയാണ് പുതിയ വാർഡിൽ ഉള്ളത്. ഇതോടെ 13 ൽ നിന്നും 14 വാർഡുകളായി കൂട്ടിക്കൽ മാറും.
കോരുത്തോട്ടിലും പുതിയ കണക്കിൽ 14 വർഡുകളാവും. അടുപ്പുകല്ലേൽ പടിയാണ് പുതിയ വാർഡ്. ഉദ്ദേശം 1171 ആണ് ജനസംഖ്യ .
നിലവിലെ മുണ്ടക്കയം ബ്ലോക്ക് , ചണ്ണം പ്ലാവ് വാർഡുകളിൽ നിന്നാണ് പുതിയ വാർഡ് രൂപപ്പെട്ടത്.
ഇടുക്കി ജില്ലയിൽ പെട്ട കൊക്കയാർ ഗ്രാമ പഞ്ചായത്തിലും ഒരു വാർഡിൻ്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മൊത്തം വാർഡ് 14 ആവും.
പുളിക്കത്തടം ആണ് പുതിയ വാർഡ് ഇവിടെ 800 ഓളം വരും ജനസംഖ്യ.
നാരകം പുഴ - കൊക്കയാർ വാർഡുകളിൽ നിന്നാണ് പുതിയ വാർഡ് രൂപം കൊണ്ടിരിക്കുന്ന്.
പുതിയ വാർഡുകൾ ഭരണ സ്വാധീനം ഉപയോഗിച്ചുണ്ടാക്കിയതാണെന്ന ആരോപണം ശക്തമാണ്. കോരുത്തോട്ടിൽ കോൺഗ്രസും മറ്റു മൂന്നു പഞ്ചായത്തുകളിൽ എൽ.ഡി.എഫുമാണ് ഭരണം കയ്യാളുന്നത്.
'
Follow us on :
More in Related News
Please select your location.