Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ

11 Sep 2024 21:10 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അമ്പലപ്പാറയിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ കൂടി അറസ്റ്റിലായി. ചാവക്കാട് രാജാ ബീച്ച് തച്ചൻ പുരക്കൽ മിറാജുദീൻ (32 ) , കുന്ദം കുളം തലപ്പിള്ളി അമ്മാട്ട് വീട്ടിൽ സുരേഷ് (48) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത് . ജൂൺ 19 രാവിലെ 8.30 യോടെയാണ് കേസിനാസ്പദമായ അക്രമം നടന്നത് . പൊട്ടച്ചിറ സന്തോഷ് കുമാറിനെ (43) അമ്പലപ്പാറ പുളിയങ്കാവ് റോഡിൽ വച്ച് വെള്ള വാനിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ പനമണ്ണ ചിറക്കൽ പടി രഞ്ജിത്ത് ആദ്യം പിടിയിലായിരുന്നു . പനമണ്ണ കളത്തിൽ മഹേഷ് കഴിഞ്ഞ 8 ന് പിടിയിലായിരുന്നു . ഇന്ന് രണ്ടു പേർ കൂടി പിടിയിലായ തോടെ ഇനി ഒരാളെ കൂടിയാണ് പിടികൂടാനുളളത് .

Follow us on :

More in Related News