Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

04 May 2025 00:02 IST

Saifuddin Rocky

Share News :



കൊണ്ടോട്ടി: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിനു കീഴില്‍ നടത്തുന്ന വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. മാപ്പിളപ്പാട്ട്, ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന മുട്ട് എന്നീ ഇനങ്ങള്‍ക്കായുള്ള ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളാണ് നടത്തുന്നത്. 13 വയസ്സ് അല്ലെങ്കില്‍ ഏഴാം തരം പാസ് എന്നതാണ് കുറഞ്ഞ പ്രായപരിധി. 25 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. അപേക്ഷാ ഫോറം മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ നിന്ന് നേരിട്ടോ ഓണ്‍ലൈനായോ ലഭിക്കും. നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ 2025 മെയ് 20-ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പായി സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി. കൊണ്ടോട്ടി. മലപ്പുറം ജില്ല, പിന്‍. 673638 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. വയസ്സ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഉയര്‍ന്ന പ്രായ പരിധിയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് അനുവദിക്കുന്നതാണ്.


മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി നേരിട്ട് നടത്തുന്ന കൊണ്ടോട്ടി, നാദാപുരം കേന്ദ്രങ്ങള്‍ക്ക് പുറമെ അക്കാദമിയുടെ അഫിലിയേറ്റഡ് കേന്ദ്രങ്ങളിലും ഇതേ കോഴ്‌സുകള്‍ക്ക് ചേരാവുന്നതാണ്. അഫിലിയേറ്റഡ് കേന്ദ്രങ്ങളില്‍ ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ അതാത് കേന്ദ്രങ്ങളില്‍ തന്നെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അഫിലിയേറ്റഡ് കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് 04832 711432, 7902 711432 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. നിലവില്‍ ദ്വിവത്സര കോഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്രങ്ങള്‍ക്കും പുതിയ ഒരു വര്‍ഷ കോഴ്‌സ് തുടങ്ങാന്‍ അനുവാദം ഉണ്ടാകുന്നതാണ്. നിലവിലുള്ള അഫിലിയേറ്റഡ് കേന്ദ്രങ്ങളില്‍ പുതിയ ഒരു വര്‍ഷത്തെ കോഴ്‌സ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നവരും പുതിയ അഫിലിയേറ്റഡ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവരും 7907082933 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

കൊണ്ടോട്ടി കേന്ദ്രത്തിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ 25.05.25. ഞായറാഴ്ച രാവിലെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയിലും നാദാപുരം കേന്ദ്രത്തിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ 26.05.25 തിങ്കളാഴ്ച രാവിലെ അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രത്തിലും 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. ജൂണ്‍ ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്.

Follow us on :

More in Related News