Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2025 03:18 IST
Share News :
ദോഹ: ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി, 2025 ജൂൺ 19, 20, 21 തിയതികളിലായി മാമുറയിലെ ക്രേംബ്രിഡ്ജ് സ്കൂളിൽ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് "സ്മാഷ് ആൻ്റ് റാലി '2025" ൻ്റെ പോസ്റ്റർ പ്രകാശനം ബഹുമാനപ്പെട്ട ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശ് നിർവഹിച്ചു. ചടങ്ങിൽ ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അനിൽ അടൂർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, വൈസ് പ്രസിഡന്റ് വി.എസ് അബ്ദുൽ റഹ്മാൻ, ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാനും ജില്ലാ കമ്മിറ്റി മുഖ്യരക്ഷാധികാരിയുമായ കെ.വി ബോബൻ തുടങ്ങിയവർ സംസാരിച്ചു.
ഇൻകാസ് സീനിയർ നേതാക്കളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, കെ.കെ. ഉസ്മാൻ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഇൻകാസ് ട്രഷറർ ഈപ്പൻ തോമസ്, വൈസ് പ്രസിഡൻ്റ് ഷിബു സുകുമാരൻ, ജനറൽ സെക്രട്ടറിമാരായ ഷെമീർ പൊന്നൂരാൻ, മുനീർ പള്ളിക്കൽ, അഷറഫ് നന്നംമുക്ക്, യു .എം. സുരേഷ്, ഇൻകാസ് ലേഡീസ് വിംഗ് പ്രസിഡൻ്റ് സിനിൽ ജോർജ്ജ്, യൂത്ത് വിംഗ് പ്രസിഡൻ്റ് സി.ജി. ദീപക്, മറ്റു സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ പ്രസിഡൻ്റുമാരും, ഭാരവാഹികളും സന്നിഹിതരായിരുന്നു.
ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി.ആർ ദിജേഷ് സ്വാഗതവും, റിഷാദ് മൊയ്തീൻ നന്ദിയും പറഞ്ഞു. എം.പി മാത്യു, ഷിജോ തങ്കച്ചൻ, ബിജു. എസ് നായർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
എ, ബി, സി, ഡി, ഇ, ഓപ്പൺ കാറ്റഗറികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 5021 5667, 5568 5993 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.