Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എറണാകുളം സൗത്ത് റെയിൽവേ പ്ലാറ്റ് ഫോമിൽ വച്ച് മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കളെ കഞ്ചാവുമായി പിടികൂടി

13 May 2024 13:32 IST

Jithu Vijay

Share News :

മലപ്പുറം : എറണാകുളം സൗത്ത് റെയിൽവേ പ്ലാറ്റ് ഫോമിൽ വച്ച് മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കളെ കഞ്ചാവുമായി പിടികൂടി. മലപ്പുറം കുന്നക്കാവ് സ്വദേശി മുഹമ്മദ്‌ മുഷ്താക്ക് (20), നിലമ്പൂർ ചുങ്കത്തറ സ്വദേശികളായ റൗഷാൻ (20), മുഹമ്മദ്‌ റാഷിദ്‌ (27) എന്നിവരെയാണ് എക്സൈസ്, ആർ പി എഫ് സംയുക്ത സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 10.91 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം നർക്കോട്ടിക് സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും ആർ പി എഫ് ഉദ്യോഗസ്ഥരോടൊപ്പം റെയ്‌ഡിൽ പങ്കെടുത്തു.


 

Follow us on :

Tags:

More in Related News