Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം വളാഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

22 Jun 2024 13:21 IST

Jithu Vijay

Share News :

വളാഞ്ചേരി : മലപ്പുറം വളാഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചു കടന്ന് മൂന്നംഗസംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതി വളാഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്. പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടില്‍ കഴിയുമ്പോഴാണ് ആക്രമണമുണ്ടായത്. പിടിയിലായവര്‍ വളാഞ്ചേരി സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.


വളാഞ്ചേരി പീടികപടി സ്വദേശികളായ സുനില്‍, ശശി, പ്രകാശന്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തിനുശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കള്‍ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് സുഹൃത്തുക്കളാണ് വിവരം പോലീസില്‍ അറിയിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. തിരൂര്‍ ഡി വൈ എസ് പി പി.പി ഷംസുവിനാണ് അന്വേഷണ ചുമതല.

Follow us on :

Tags:

More in Related News