Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 18:03 IST
Share News :
ആലുവ :പറവൂർക്കവലയിലെ വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. ആലുവ യു സി കോളേജിന് സമീപം മില്ലുംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന കോതമംഗലം അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബൈജു (26), പുതുച്ചേരി സ്വദേശി രഞ്ജിത് കുമാർ (32) എന്നിവരേയും പ്രായപൂർത്തിയാകാത്ത സമീപവാസിയേയുമാണ് ആലുവ പോലീസ് പിടികൂടിയത്. 21ന് പുലർച്ചെയാണ് പറവൂർ കവലയിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. പരിസരവാസിയായ പ്രായപൂർത്തിയാകാത്ത ആളാണ് വീടും പരിസരവും ഇവർക്ക് കാണിച്ചുകൊടുത്തത് .
മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നു.. സ്വർണ്ണം ആലുവയിലെ ഒരു സ്ഥാപനത്തിൽ വിറ്റതിനു ശേഷം പണം രണ്ടുപേരെയും കൂടി വീതിച്ചെടുത്തു ലഹരി വസ്തുക്കൾ വാങ്ങുന്നതിനും ആഡംബര ജീവിതത്തിനും ആണ് ഇവർ ഈ പണം നിയോഗിച്ചതെന്ന് പോലീസിനോട് പറഞ്ഞു വിവേകിനും രഞ്ജിത്തിനും സമാന സ്വഭാവമുള്ള പത്തോളം കേസുകളുണ്ട്. വിവേക് മയക്കുമരുന്ന് കേസിലും പ്രതിയാണ്.
വിവേക് മാർച്ചിലും, രഞ്ജിത്ത് ജൂലൈയിലും ആണ് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. പകൽ സമയങ്ങളിൽ കറങ്ങിനടന്ന് വീടുകൾ കണ്ടുവയ്ക്കും. പുലർച്ചയാണ് മിക്കവാറും സ്ഥലങ്ങളിൽ മോഷണം നടത്തുന്നത് . പറവൂർക്കവലയിൽ മോഷ്ടിച്ചതിനു ശേഷം ബിനാനിപുരം ഭാഗത്തും പരിസരങ്ങളിലും ഇവർ മോഷണശ്രമം നടത്തിയിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ മോഷ്ടാക്കളെ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീം ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ സാഹസികമായാണ് പോലീസ് കീഴടക്കിയത്.
ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എസ്.ഐമാരായ എസ്.എസ് ശ്രീ'ലാൽ, താജ് വർഗീസ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ ,കെ .എം മനോജ് , വി.എ അഫ്സൽ, കെ.എ സിറാജുദീൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കോടതിയിൽ ഹാജരാക്കിയ രണ്ട് മോഷ്ടക്കളേയും റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
ഇതോടെ അടുത്ത കാലത്ത് ആലുവയിൽ നടന്ന മോഷണക്കേസുകളിലെ ഭൂരിഭാഗം പ്രതികളും പിടിയിലായി.
Follow us on :
More in Related News
Please select your location.