Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമ്പത് രാജ്യങ്ങളിലൂടെ റോഡ് യാത്ര ചെയ്ത്​ നാട്ടിലെത്താൻ ഈരാറ്റുപേട്ടക്കാരൻ

27 Aug 2024 06:35 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



ഈ​രാ​റ്റു​പേ​ട്ട: പ്ര​വാ​സ ലോ​ക​ത്തെ ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് റോ​ഡ് യാ​ത്ര ആ​രം​ഭി​ച്ച് ഒ​രു ഈ​രാ​റ്റു​പേ​ട്ട​ക്കാ​ര​ൻ. ദു​ബൈ​യി​ൽ ഐ.​ടി മേ​ഖ​ല​യി​ൽ ബി​സി​ന​സ് ചെ​യ്യു​ന്ന ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി ജാ​സി​മാ​ണ് ദു​ബൈ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് വാ​ഹ​ന​ത്തി​ൽ യാ​ത്ര തി​രി​ച്ച​ത്. ഒ​രു വ​ർ​ഷ​മാ​യു​ള്ള ആ​ഗ്ര​ഹ​ത്തി​ന്റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യാ​ണ് ഈ ​മാ​സം 20ന് ​അ​ദ്ദേ​ഹം ദു​ബൈ​യി​ൽ​നി​ന്ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഇ​റാ​നി​ലാ​ണ്​ ഇ​ദ്ദേ​ഹം. യു.​എ.​ഇ​യി​ൽ​നി​ന്ന് ഇ​റാ​ൻ, തു​ർ​ക്ക്‌​മെ​നി​സ്ഥാ​ൻ, ഉ​സ്‌​ബെ​ക്കി​സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ, ചൈ​ന, ടി​ബ​റ്റ്, നേ​പ്പാ​ൾ വ​ഴി​യാ​ണ് ‘ഡ​യ​റീ​സ് ഓ​ഫ് റോ​ഡ് @ ഏ​ഷ്യ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന യാ​ത്ര പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. സാ​ഹ​സി​ക​ത ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ജാ​സിം യു.​ഇ.​എ - ഈ​രാ​റ്റു​പേ​ട്ട അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​മാ​ണ്.

Follow us on :

More in Related News