Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 16:14 IST
Share News :
മാള: വി. സ്റ്റനിസ്ലാവോസ് കോസ്കയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ഫൊറോന ദൈവാലയമായ മാള പള്ളിയിൽ വി. സ്റ്റനിസ്ലാവോസ് കോസ്കയുടേയും, പ്രത്യേക മദ്ധ്യസ്ഥനായ വി.അന്തോണീസിൻ്റേയും തിരുന്നാളിൻ്റെ ഭാഗമായ ഊട്ടുനേർച്ച ശനിയാഴ്ച നടത്തപ്പെടും. ഞായറാഴ്ചയാണ് തിരുനാൾ ആഘോഷം. ശനി രാവിലെ 6 നുള്ള കുർബാനക്ക് ശേഷം രൂപം എഴുന്നുള്ളിപ്പും തുടർന്ന് ഊട്ട് നേർച്ച വെഞ്ചിരിപ്പും നടത്തപ്പെടും. രാവിലെ 7.30, 9 , 10.30, 12 വൈകീട്ട് 7 എന്നീ സമയങ്ങളിൽ ദിവ്യബലികൾ ഉണ്ടായിരിക്കും. 10,000 ഭക്തർക്കാണ് ഈ വർഷം ഊട്ട് നേർച്ച ഒരുക്കുന്നത്. തിരുനാൾ ദിനമായ നാളെ രാവിലെ 6 , 7 .15 ,10 , വൈകീട്ട് 3.30 എന്നീ സമയങ്ങളിൽ ദിവ്യബലികൾ ഉണ്ടായിരിക്കും. 10 ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. മംഗലപ്പുഴ സെമിനാരി റക്ടർ ഫാ. വിൻസൻ്റ് കുണ്ടുകുളം സന്ദേശം നല്കും. വൈകീട്ട് 4.30 ന് ടൗൺ ചുറ്റി പ്രദക്ഷിണം ആരംഭിക്കും. തുർന്ന് വാദ്യമേള സംഗമം ഉണ്ടായിരിക്കും. തിരുനാളിന് വികാരി ഫാ.ജോർജ്ജ് പാറേമേൻ കൈക്കാരൻമാരായ സ്റ്റാൻലി എടാട്ടുകാരൻ, ബേബി ഇട്ടീര, ജോൺസൻ ചെല്ലക്കുടം, ജി. കിഷോർകുമാർ എന്നിവർ നേതൃത്വം നല്കും.
Follow us on :
Tags:
More in Related News
Please select your location.