Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 13:01 IST
Share News :
തിരുവനന്തപുരം :ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്. ഇരുമുടിക്കെട്ടില്‍ നിന്നും മൂന്ന് സാധനങ്ങള്‍ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കര്‍പ്പൂരം, സാബ്രാണി, പനിനീര് എന്നിവ ഒഴിവാക്കണമെന്നാണ് അറിയിപ്പ്. ഭക്തര്‍ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന് സാധനങ്ങളില്‍ വലിയൊരു ഭാഗവും മാലിന്യമായി കൊണ്ടുപോയി കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് നീക്കമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.
തന്ത്രി കണ്ഠര് രാജീവരുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് ഈ മൂന്ന് സാധനങ്ങള്‍ ഒഴിവാക്കുന്നതില്‍ പുതിയ തീരുമാനം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൂടാതെ ഇരുമുടികെട്ടില്‍ ഉള്‍പ്പെടുത്താവുന്ന സാധനങ്ങളുടെ പുതിയ ലിസ്റ്റും ദേവസ്വം ബോര്‍ഡ് പുറത്ത് വിട്ടിട്ടുണ്ട്.
തന്ത്രി ദേവസ്വം ബോര്‍ഡിന് അയച്ച കത്തിന്റെ പൂര്‍ണ രൂപം
വിഷയം: ഇരുമുടികെട്ടിലെ പ്ലാസ്റ്റിക് സംബന്ധിച്ച്
ഇപ്പോള്‍ ശബരിമലയില്‍ വരുന്ന അയ്യപ്പ ഭക്ത ജനങ്ങള്‍ കൊണ്ടുവരുന്ന ഇരുമുടികെട്ടില്‍ ധാരാളം പ്ലാസ്റ്റിക് കടന്നുവരുന്നുണ്ട്. ഇത് ശബരിമലയില്‍ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ ഇരുമുടികെട്ടില്‍ ആവശ്യമില്ലാത്ത പല സാധനങ്ങളും നിറച്ചാണ് വരുന്നത്. ഇത് ഒഴിവാക്കേണ്ടതാണ്.
ഇരുമുടികെട്ടില്‍ രണ്ട് ഭാഗങ്ങളാണ് ഉള്ളത്. മുന്‍ കെട്ട്- ശബരിമലയില്‍ സമര്‍പ്പിക്കാന്‍ പിന്‍കെട്ട്- ഭക്ഷണ പദാര്‍ത്ഥങ്ങള്‍
പഴയകാലത്ത് അയ്യപ്പ ഭക്തന്മാര്‍ നടന്നാണ് ശബരിമലയിലെത്തിയിരുന്നത്. അവര്‍ക്ക് ഇടയ്ക്ക് താവളമടിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള നാളികേരം, അരി തുടങ്ങിയവ പിന്‍കെട്ടില്‍ കൊണ്ടുവരുകയാണ് രീതി.
ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. അതിനാല്‍ പിന്‍കെട്ടില്‍ കുറച്ച് അരി മാത്രം കരുതിയാല്‍ മതി. അത് ശബരിമലയില്‍ സമര്‍പ്പിച്ച് നിവേദ്യം വാങ്ങാന്‍ സാധിക്കും. മുന്‍കെട്ടില്‍ ആവശ്യമില്ലാത്ത ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്. ഇതും അവിടെ ഉപയോഗിക്കുന്നില്ല. മുന്‍കെട്ടില്‍ ഉണക്കലരി, നെയ്യ് തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം മതിയാകും.ഈ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.