Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 08:41 IST
Share News :
മലയാള സിനിമകളില്‍ തമാശ ചിത്രങ്ങള്‍ ഇറങ്ങുന്നതേയില്ല എന്ന് സലിം കുമാര്‍. തമാശയുള്ള ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ടാവാം, എന്നാല്‍ മുഴുനീള തമാശ ഉള്ളതോ, ഒന്ന് പൊട്ടിചിരിപ്പിക്കുന്നതോ ആയ സിനിമകള്‍ ഇല്ല. ഇറങ്ങുന്നവയിലാണെങ്കില്‍ പണ്ട് ഇറങ്ങിയ സിനിമകളിലെ തമാശകള്‍ തന്നെ വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് ഇപ്പോഴുള്ളവര്‍ ചെയ്യുന്നത്. കോമഡിയില്‍ ഒരു തരംഗമുണ്ടാക്കാന്‍ ഇപ്പോഴത്തെ തലമുറക്ക് സാധിക്കുന്നില്ല, സലിം കുമാര്‍ പറഞ്ഞു.
നടന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ നിരവധി സംവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്, നടന്റെ പ്രസ്താവനയോട് യോജിച്ചും വിയോജിച്ചും നിരവധി കമന്റുകള്‍ വന്നു. ''വെട്ടിക്കൂട്ടിയ ഇറച്ചിക്കട പോലെയാണ് പോലെയാണിപ്പോള്‍ മലയാള സിനിമ, കൂടുതലും വയലന്‍സ് മാത്രമാണിപ്പോള്‍ കാണാന്‍ കഴിയുന്നത്. മലയാളി പ്രേഷകരുടെ ആസ്വാദന നിലവാരം എവിടെയെത്തി നില്‍ക്കുന്നുവെന്ന് നോക്കണം,സിനിമ എന്ന് പറഞ്ഞാലേ വയലന്‍സ് ആണെന്ന അവസ്ഥ'' സലിം കുമാര്‍ പറയുന്നു.
സലിം കുമാര്‍ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന രീതിയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സലിം കുമാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും, എല്ലാ തരം സിനിമകളും ഇവിടെ ഉണ്ടാകണം എന്നും അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് തമാശ ചിത്രങ്ങളുടെ കുത്തൊഴുക്ക് ആയിരുന്നു, ഇപ്പോള്‍ എല്ലാ തരം ജോണറുകളിലും സിനിമകള്‍ ഉണ്ടാകുന്നുണ്ട് എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ''കൊറിയയില്‍ ഇത്തരം പരാതികള്‍ കേള്‍ക്കില്ല അത്‌കൊണ്ട് അവിടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിലയുണ്ട്''.
Follow us on :
Tags:
More in Related News
Please select your location.