Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2025 23:41 IST
Share News :
തലയോലപ്പറമ്പ്: അഥിതി തൊഴിലാളികൾ തമ്മിൽ ഉണ്ടായ തർക്കം കയ്യാങ്കളിയിലും ഏറ്റുമുട്ടലിലും കലാശിച്ചു. ഇതിനിടെ ക്ഷുഭിതനായ അഥിതി തൊഴിലാളിയായ യുവാവ് സമീപത്തെ മുറുക്കാൻ കടയിലിരുന്ന സോഡാ കുപ്പി പൊട്ടിച്ച ശേഷം മറ്റൊരാളെ കുത്താൻ ശ്രമിക്കുകയായിരുന്നു. കുപ്പി പൊട്ടിക്കുന്നതിനിടെ യുവാവിൻ്റെ കൈയ്ക്ക് ചില്ല് കൊണ്ട് പരിക്കേൽക്കുന്നതിനിടെ കഞ്ചാവ് വിതരണക്കാരനെന്ന് സംശിയിക്കുന്ന ഇതര സംസ്ഥാനക്കാരൻ ഓടി രക്ഷപ്പെട്ടു. തലയോലപ്പറമ്പ് മത്സ്യ മാർക്കറ്റിന് സമീപം ബുധനാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം.ബഹളം കേട്ട് സമീപത്തെ വ്യാപാരികളും നാട്ടുകാരും ഉൾപ്പടെ തടിച്ച് കുടിയിരുന്നു. വിവരം അറിഞ്ഞ് തലയോലപ്പറമ്പ് പോലീസും സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞില്ല..പാലാം കടവിൽ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാനക്കാരാണ് ഇരുവരുമെന്നാണ് സൂചന. ഈ ഭാഗത്ത് രാത്രി കാലങ്ങളിൽ ഇത്തരത്തിൽ വാക്കേറ്റവും സംഘർഷവും പതിവാണെന്നും കഞ്ചാവുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിന് പിന്നിലെന്നും നാട്ടുകാർ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.