Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 22:10 IST
Share News :
തലയോലപ്പറമ്പ്: തട്ടുകടയിൽ വച്ചുണ്ടായ തർക്കത്തിന് പിന്നാലെ വീട്ടിൽ അതിക്രമിച്ച് കയറിവീട്ടുടമയെയു മകനെയും വടി കൊണ്ട് മർദ്ദിക്കുകയും മകനെ വാകത്തികൊണ്ട് വെട്ടുകയും ചെയ്ത സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരെ പോലീസ് കേസ്സെടുത്തു. ബ്രഹ്മമംഗലം ചേമ്പാല ഭാഗത്ത്
മണലേൽ വീട്ടിൽ ജോസ് മോൻ (30) നെതിരെ തലയോലപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. ബ്രഹ്മമംഗലം ചേമ്പാല ഭാഗത്ത് കരോട്ടു കാലായിൽ വീട്ടിൽ അലൻ ജേക്കബ് (26), അച്ഛൻ ചാക്കോ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ചാക്കോയെ മർദ്ദിച്ച ശേഷം വാകത്തികൊണ്ട് വെട്ടുന്നതിനിടെ അലന്റെ നെറ്റിയിൽ ആഴത്തിൽ മുറിവേൽക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ അലനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അരയൻ കാവിലുള്ള തട്ടുകടയിൽ വച്ച് തിങ്കളാഴ്ച രാത്രി 9 മണിയോടെ ജോസ് മോനും അലനുമായി തർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് അവിടെ നിന്നും പോയതിന് പിന്നാലെ ജോസ് മോൻ അലൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി അന്വോഷണം ശക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.